X
    Categories: Newsworld

ജനന നിരക്ക് കുത്തനെ കുറഞ്ഞു; പ്രതിസന്ധി മറകടക്കാന്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും ഒന്നര ലക്ഷം രൂപ ബോണസ്

സോള്‍: ഒരു വര്‍ഷം ജനിക്കുന്ന കുട്ടികളെക്കാള്‍ കൂടുതല്‍ ആളുകള്‍ ഒരു വര്‍ഷം മരിക്കുന്നത് മൂലം ദക്ഷിണ കൊറിയ ഭീഷണിയില്‍. കഴിഞ്ഞവര്‍ഷം ഇവിടെ 2,75,800 കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ 3,07,764 പേര്‍ മരിച്ചു. ജനനനിരക്ക് 2019-ലേതിനേക്കാള്‍ 10% കുറവുമാണ്. യുവാക്കളുടെ എണ്ണം കുറയുന്നതു തൊഴില്‍മേഖലകളെയും അതുവഴി രാജ്യത്തിന്റെ സമ്പദ്ഘടനയേയും ബാധിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജനനനിരക്ക് ഉയര്‍ത്തുന്നതിനായി കഴിഞ്ഞവര്‍ഷം പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ കുടുംബങ്ങള്‍ക്കു ധനസഹായം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. 2022 മുതല്‍ ജനിക്കുന്ന ഓരോ കുഞ്ഞിനും 20 ലക്ഷം വണ്‍ (ദക്ഷിണ കൊറിയന്‍ അടിസ്ഥാനനാണയം, ഏകദേശം 1,35,000 രൂപ) ബോണസാണ് അതില്‍ പ്രധാനം. കുഞ്ഞിന് ഒരുവയസാകുന്നതുവരെ മാസംതോറും മൂന്നുലക്ഷം വണ്‍ നല്‍കും. 2025 മുതല്‍ പ്രതിമാസ ധനസഹായം അഞ്ചുലക്ഷം വണ്‍ ആയി ഉയര്‍ത്തും.

ജീവിത തൊഴില്‍സാഹചര്യങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുത്തുന്നതില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളിയാണു ദക്ഷിണ കൊറിയന്‍ ജനനനിരക്ക് താഴാന്‍ പ്രധാനകാരണം. തൊഴില്‍നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ പ്രധാന്യം കാണിക്കുന്ന സ്ത്രീകള്‍ പലപ്പോഴും കുടുംബം പോലുള്ളവയ്ക്ക് പ്രധാന്യം നല്‍കാറില്ല. കുഞ്ഞുങ്ങളുമായി ജീവിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്തമാണെന്നാണ് യുവാക്കളുടെ വാദം.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: