X
    Categories: indiaNews

മണിപ്പൂര്‍ മുഖ്യമന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു; 22കാരന്‍ അറസ്റ്റില്‍

മണിപ്പൂരില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിനും ബിജെപിക്കുമെതിരെ ഫെയ്സ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് 22 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ വൈറ്റണിലെ വീട്ടില്‍ നിന്നാണ് ലൈഷ്റാം മലേംഗന്‍ബയെ(22)ആണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.സംസ്ഥാന ബിജെവൈഎം പ്രസിഡന്റ് മനോഹര്‍മയും ബാരിഷ് ശര്‍മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി.

ഹിന്ദു കേന്ദ്രീകൃതം എന്നാക്ഷേപിച്ച് ബിജെപിയെ തെറ്റായ വെളിച്ചത്തില്‍ പരാമര്‍ശിച്ചതായും ഇത് ബിജെപി പ്രവര്‍ത്തകരെ വേദനിപ്പിച്ചു,ഒരു ഹിന്ദു ആയതിനാല്‍ എന്റെ മതവികാരങ്ങളെ വളരെയധികം വ്രണപ്പെടുത്തിയെന്നും ശര്‍മപരാതിയില്‍ പറയുന്നുണ്ട്.

web desk 3: