X

ബിപ്ലബിനെ ചൊല്ലി ബിജെപിയില്‍ ഭിന്നത; തലവേദന തീര്‍ക്കാനാവാതെ മോദിയും അമിത്ഷായും

അഗര്‍ത്തല: വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ദേബിനെതിരെ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം.

ബിപ്ലബും ബിജെപിയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സുനില്‍ ദിയോധറും തമ്മിലുള്ള ഭിന്നത രൂക്ഷമായതാണ് കേന്ദ്ര നേതൃത്വത്തിന് തലവേദനയായത്. ത്രിപുര മുഖ്യമന്ത്രിയായി ബിപ്ലബിനെ തെരഞ്ഞെടുത്തതു മുതല്‍ ഇരുവരും തമ്മിലുള്ള അസ്വാരസ്യമാണ് ഇതിലൂടെ മറനീക്കി പുറത്തുവന്നത്.

തനിക്കെതിരായ പ്രതിഷേധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നീക്കമാണ് സുനില്‍ ദിയോധറിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ബിപ്ലബ് ദേവ് ബിജെപി നേതൃത്വത്തെ ധരിപ്പിച്ചതായാണ് വിവരം. മുഖ്യമന്ത്രിക്കെതിരായ എല്ലാ ഫേസ്ബുക്ക് പേജിന് ദിയോധര്‍ ലൈക്ക് ചെയ്യുന്നുണ്ടെന്നും ബിപ്ലബ് ചൂണ്ടിക്കാട്ടി.

വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ വിശദീകരണം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി ബിപ്ലബിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ത്രിപുരയില്‍ തന്റെ വാക്കായിരിക്കണം അവസാന വാക്കായി കാണേണ്ടത് എന്ന് ബിപ്ലബും ദിയോധറും പരസ്പരം വാശിപിടിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്ന് ബിജെപി നേതൃത്വം തന്നെ സമ്മതിക്കുന്നുണ്ട്.

chandrika: