X
    Categories: indiaNews

അമേരിക്കയില്‍ ഉണ്ടായ മാറ്റത്തിന് സമാനമായ ഒന്ന് ഇന്ത്യയിലും ആവശ്യമാണ്; പ്രശാന്ത് ഭൂഷണ്‍

ഡല്‍ഹി: അമേരിക്കയില്‍ ഉണ്ടായ മാറ്റത്തിന് സമാനമായ ഒന്ന് ഇന്ത്യയിലും ആവശ്യമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. സമാധാനം, ജനാധിപത്യം, ശാസ്ത്രം, സത്യം എന്നിവ വീണ്ടെടുക്കാന്‍ അമേരിക്കയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നതാണ് ബൈഡന്റെയും കമലാഹാരിസിന്റെയും വിജയം വ്യക്തമാക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമലാ ഹാരിസും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് പ്രശാന്ത് ഭൂഷന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ നഷ്ടപ്പെട്ടുപോയ സ്വാതന്ത്ര്യം തിരിച്ചുപിടിക്കാന്‍ അമേരിക്കയില്‍ സംഭവിച്ചതുപോലൊരു മാറ്റം ഇന്ത്യയ്ക്കും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മോദി ഭരണം അവസാനിക്കാന്‍ പോകുന്നതിന്റെ സൂചനയാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഒരു തുടക്കം ആകട്ടേയെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

അതേസമയം, ബീഹാറില്‍ മഹാസഖ്യം അധികാരത്തിലേറുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ പ്രവചിച്ചിരുന്നു.
ടൈംസ് നൗസീ വോട്ടര്‍ എക്‌സിറ്റ് പോള്‍ പ്രകാരം മഹാസഖ്യത്തിന് 120 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം.

web desk 3: