X

ബോട്ടപകടങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി ഹൈക്കോടതി

ബോട്ടില്‍ ആളെ കയറ്റുന്നതില്‍ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി. ബോട്ടില്‍ കയറ്റുന്നതില്‍ അനുവദനീയമായലരുടെ എണ്ണം പ്രദര്‍ശിപ്പിക്കണം. ഇത് ഇംഗ്ലീഷിലും മലയാളത്തിലും എഴുതി വെക്കണം. ആളുകള്‍ കയറാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ ബാരിക്കേഡ് സ്ഥാപിക്കണം. ലൈഫ് ജാക്കറ്റില്ലാതെ യാത്ര അനുവദിക്കരുത് തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

താനൂര്‍ ബോട്ടപകടത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബോട്ടില്‍ 22 പേര്‍ക്ക് യാത്രചെയ്യാനുള്ള അനുമതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ 37 പേര്‍ കയറി. ഓവര്‍ ലോഡാണ് അപകടത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

webdesk14: