X

സ്വകാര്യ ബസ്സുകളുടെ കാല ദൈര്‍ഘ്യം കൂട്ടല്‍ ; സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി : സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ കാല ദൈര്‍ഘ്യം കൂട്ടിയതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കാലാവധി നീട്ടാന്‍ തീരുമാനമെടുത്ത മുഴുവന്‍ സര്‍ക്കാര്‍ ഫയലുകളും ഹൈക്കോടതി നേരത്തെ വിളിച്ചു വരുത്തിയിരുന്നു. ഈ ഫയലുകള്‍ പരിശോധിച്ച കോടതി, നടപടി ക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലന്ന് കണ്ടെത്തി. വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടോ, മറ്റു സര്‍ക്കാര്‍ ആശയ വിനിമയങ്ങളോ ഒന്നും തന്നെ ഇല്ലന്ന് ചൂണ്ടിക്കാട്ടി.
പല തവണ ആവശ്യപ്പെട്ടിട്ടും ഗതാഗത വകുപ്പ് സത്യവാങ് മൂലം ഫയല്‍ ചെയ്തിട്ടില്ല. സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യം പതിനഞ്ച് വര്‍ഷത്തില്‍ നിന്ന് ഇരുപത് വര്‍ഷമാക്കി ഉയത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത ചൂണ്ടി സ്വദേശിയായ പി ഡി മാത്യു, അഡ്വ. പി ഇ സജല്‍ മുഖേന ഹറജി നല്‍കിയ ഹറജിയാലാണ് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ഇടക്കാല ഉത്തരവ്. സംസ്ഥാന ഗതാഗത കമ്മീഷന്റെ ഉത്തരവുകളും, വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടുകളും അവഗണിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടിപ്പിച്ചിരക്കുന്നത്.
നിലവില്‍ പതിനഞ്ച് വര്‍ഷ കാലവധി പന്ത്രണ്ടായി കുറക്കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിച്ചില്ല.
എന്നാല്‍ ബസുടമകളുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഉത്തരവെന്നും ഹറജിയില്‍ പറയുന്നു. ഉത്തരവിറക്കുന്നതിന് മുമ്പ് പൊതു ജനഭിപ്രായം കേട്ടിരുന്നോ എന്നും, ആരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചവരെ ഹിയറിംഗ് നടത്തിയോ എന്ന കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും കോടതി പറഞ്ഞു. യാത്രക്കാരുടെ ജീവന് ഭീഷണിയാവുന്ന തരത്തിലുള്ള ബസുകള്‍ എറണാകുളം നഗരത്തില്‍ സര്‍വ്വീസ് നടുത്തുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹറജി ജൂലൈ മൂന്നിന് വീണ്ടും പരിഗണിക്കും.

web desk 3: