X
    Categories: keralaNews

പ്രിയ വര്‍ഗീസിനെ തള്ളി സി.പി.എം സെക്രട്ടറിയേറ്റ്

കെ.പി ജലീല്‍

ബന്ധുനിയമനക്കാര്യത്തില്‍ പ്രിയവര്‍ഗീസിനെ തള്ളി സി.പി.എം സംസ്ഥാനസെക്രട്ടറിയേറ്റ്. ഇന്നലെ വിഷയംചര്‍ച്ചചെയ്ത സെക്രട്ടറിയേറ്റ് യോഗം വിഷയത്തില്‍ പ്രിയ തന്നെയാണ് കുറ്റക്കാരിയെന്ന് കണ്ടെത്തുകയായിരുന്നു.
പ്രിയയുടെ .യോഗ്യത സംബന്ധിച്ച് പല പോരായ്മകളും ഉയര്‍ന്നിരുന്നു. ഇത് കണ്ടെത്തിയാണ് ഹൈക്കോടതി അവരുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ അസോ. പ്രൊഫസര്‍ നിയമനം തടഞ്ഞത്. സര്‍വകലാശാലയും പ്രിയയും സര്‍ക്കാരും അതിശക്തമായാണ് വിഷയത്തില്‍ നിലപാടെടുത്തത്. ഇത് ശരിയായിരുന്നില്ലെന്നാണ് കണ്ടെത്തല്‍.

നേരത്തെതന്നെ വിഷയത്തില്‍ നിന്ന് പിന്മാറാന്‍ പ്രിയ തയ്യാറാവേണ്ടിയിരുന്നു. എങ്കില്‍ ഇപ്പോഴത്തെ തുപോലെ പാര്‍ട്ടിക്ക് ദോഷമുണ്ടാകുമായിരുന്നില്ല. തിരുവനന്തപുരം കോര്‍പറേഷനിലും സഹകരണസ്ഥാപനങ്ങളുടെ നിയമനങ്ങളിലും നടന്നിട്ടുള്ള അനധികൃതനിയമനങ്ങള്‍ പാര്‍ട്ടിക്ക് ദോഷംചെയ്തിട്ടുണ്ട്. ഗവര്‍ണര്‍ക്ക് ഇതിലെല്ലാം മേല്‍ക്കൈ ലഭിച്ചതായും സി.പി.എം യോഗം വിലയിരുത്തി.

ഗവര്‍ണര്‍ക്കെതിരെ സമരവുമായി മുന്നോട്ടുപോകരുതെന്ന ധാരണയും യോഗത്തിലുണ്ടായി. ഏതായാലും വിഷയം കത്തിച്ചുനിര്‍ത്തിയാല്‍ പാര്‍ട്ടിക്ക് തന്നെയാകും പ്രതിച്ഛായാ നഷ്ടമെന്നാണ് വിലയിരുത്തല്‍. പ്രിയയുടെ കാര്യത്തില്‍ ഇനിയും അപ്പീലുമായിപോകേണ്ടെന്ന വി.സിയുടെതീരുമാനവും സി.പി.എമ്മിന്റെ നിലപാടിനോട് യോജിച്ചാണ്.

Chandrika Web: