X

ഒരു അമ്മയായ ഞാന്‍ കുട്ടികളോട് അങ്ങനെ ചെയ്യുമെന്ന് കരുതുന്നുണ്ടോ സ്മൃതി ഇറാനിയോട് പ്രിയങ്ക ഗാന്ധി


ന്യൂഡല്‍ഹി: കുട്ടികളെ താന്‍ മോശപ്പെട്ട പെരുമാറ്റമുള്ളവരാക്കി മാറ്റി എന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പരാമര്‍ശത്തെ നിശിതമായി വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. താനും ഒരു അമ്മയാണെന്നും കുട്ടികളെ തെറ്റായ മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ തന്നെക്കൊണ്ട് കഴിയുമെന്ന് കരുതുന്നുണ്ടോ എന്നുമാണ് പ്രിയങ്ക ഗാന്ധി ദേഷ്യത്തോടെ ചോദിച്ചത്.

‘ഞാനും ഒരു അമ്മയാണ്. ഞാനെന്തെങ്കിലും തെറ്റായി കുട്ടികളെ പഠിപ്പിക്കില്ല. കുട്ടികളെ വളര്‍ത്താനാണ് ഞാനെന്റെ ജീവിതം ചെലവഴിച്ചതു തന്നെ. അതുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് വരാന്‍ പോലും തയാറാവാതിരുന്നത്. അങ്ങനെയുള്ള ഞാന്‍ കുട്ടികളെ തെറ്റായ എന്തെങ്കിലും പഠിപ്പിക്കുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? പ്രിയങ്ക ഗാന്ധി ചോദിച്ചു.

പ്രിയങ്ക ഗാന്ധിയെ കണ്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന കുട്ടികളുടെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചതും സ്മൃതി ഇറാനി പ്രിയങ്ക ഗാന്ധിക്കെതിരെ രംഗത്തു വരാനുള്ള കാരണവും. എന്നാല്‍ റോഡില്‍ മോദിക്കെതിരെ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന് ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്ന കുട്ടികളെ കണ്ട് കാറില്‍ നിന്നിറങ്ങി അങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്ന് വിലക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. തുടര്‍ന്ന് കുട്ടികള്‍ രാഹുല്‍ ഗാന്ധി സിന്ദാബാദ് എന്നു വിളിക്കുകയായിരുന്നു. പ്രചരിച്ച വീഡിയോയിലെ ഈ ഭാഗം കാണാതെ വിമര്‍ശിക്കരുതെന്നും വീഡിയോ പൂര്‍ണമായി കാണുന്നതോടെ ഈ തെറ്റിദ്ധാരണ മാറുമെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

web desk 1: