X

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: തേഞ്ഞിപ്പാലത്ത് 27 പേര്‍ക്ക് കരുതല്‍ തടങ്കല്‍

കോഴിക്കോട്: വള്ളിക്കുന്ന് മണ്ഡലംതല നവകേരള സദസ്സ് നടന്ന കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് പരിസരങ്ങളില്‍ നിന്ന് പൊലീസ് കരുതല്‍ തടങ്കലിലാക്കിയത് 27 പേരെ. കറുത്ത വസ്ത്രം ധരിച്ചെത്തിയെന്ന് പറഞ്ഞ് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, എം.എസ്.എഫ് പ്രവര്‍ത്തകരെയാണ് ചൊവ്വാഴ്ച തേഞ്ഞിപ്പലം പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്.

രാവിലെ 10.30 ഓടെയാണ് സര്‍വകലാശാല പ്രവേശന കവാടത്തിന് മുന്നില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഒരു വനിതാ കെ.എസ്.യു പ്രവര്‍ത്തകയെ അടക്കം പൊലീസ് ഉടന്‍ തന്നെ ജീപ്പിലേക്ക് തള്ളിക്കയറ്റി തേഞ്ഞിപ്പലം സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

ഫീസ് വര്‍ധനവ്, സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിലെ കാലതാമസം, സംവരണ അട്ടിമറി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു മുഖ്യമന്ത്രിക്കെതിരായ കെ.എസ്.യു പ്രതിഷേധം. പി.സുദേവ്, നിയാസ് കോഡൂര്‍, റിയ എലിസബത്ത് റോയ്, പി.കെ അശ്വിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

webdesk14: