X

മുസ്‌ലിം വിരുദ്ധ പ്രസ്താവനയുമായി ശ്രീധരന്‍പിള്ള; വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്‍പിള്ളയുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധം കനക്കുന്നു. ശ്രീധരന്‍പിള്ള മാപ്പ് പറയണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ശ്രീധരന്‍പിള്ള ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഒരു സമുദായത്തെ മൊത്തം അപമാനിച്ച ശ്രീധരന്‍പിള്ള മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ആറ്റിങ്ങലില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു ശ്രീധരന്‍പിള്ളയുടെ വിവാദ പരാമര്‍ശം. ഇസ്ലാമാണെങ്കില്‍ വസ്ത്രം മാറ്റി നോക്കിയാലല്ലേ തിരിച്ചറിയാന്‍ പറ്റുകയുള്ളു എന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം.

ജീവന്‍ പണയപ്പെടുത്തി വിജയം നേടുമ്പോള്‍ രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത് അവിടെ മരിച്ചു കിടക്കുന്നവര്‍ ഏത് ജാതിക്കാരാ ഏത് മതക്കാരാ എന്ന് അറിയണമെന്നാണ്. ഇസ്ലാമാണെങ്കില്‍ ചില അടയാളങ്ങളൊക്കെയുണ്ടല്ല. ഡ്രസ് എല്ലാം മാറ്റിനോക്കിയാലല്ലേ അറിയാന്‍ പറ്റുകയുള്ളൂവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: