X

പി.എസ്.സി. അസിസ്റ്റൻറ് പ്രൊഫസർ റാങ്ക് പട്ടിക: എം.റഷീദ ഒന്നാമത്

കൂട്ടിലങ്ങാടി (മലപ്പുറം) :കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച കോളേജ് വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻറ് പ്രൊഫസർ ഉറുദു തസ്തികയുടെ റാങ്ക് പട്ടികയിൽ എം.റഷീദക്ക് ഒന്നാം റാങ്ക് . മലപ്പുറം കാവനൂർ ചെങ്ങര മുക്കണ്ണൻ അബ്ദുറഹിമാൻ മുസ്‌ലിയാരുടെയും ഫാത്തിമക്കുട്ടിയുടെയും മകളായ റഷീദ സകൂൾ – കോളേജ് പഠനകാലത്ത് തന്നെ അക്കാദമിക രംഗത്തും കലാരംഗത്തും ഒട്ടേറെ നേട്ടങ്ങളുടെ ഉടമയാണ്. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ ബി.എ യും കാലടി സര്‍വകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എം.എ യും കരസ്ഥമാക്കി. 2010 ൽ കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ കലോത്സവത്തിലെ സര്‍ഗപ്രതിഭയായ റഷീദ 2011 മുതൽ രണ്ട് വർഷം കാലടി സർവകലാശാല അക്കാദമിക് കൗൺസിൽ അംഗമായിരുന്നു.പി. എസ് സി മലപ്പുറം ജില്ലാ ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി അധ്യാപക റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
നിലവിൽ മലപ്പുറം ആനക്കയം ഗവൺമെന്റ് യു.പി.സ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. ഭർത്താവ്: കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയിലെ ഉരുണിയന്‍പറമ്പിൽ ഹസ്കറലി (അൽ നഹ്ദി മെഡിക്കൽസ്, കൂട്ടിലങ്ങാടി) . അമാനുൽ അയാൻ, ആദംസയാൻ എന്നിവർ മക്കളാണ്.

Chandrika Web: