Connect with us

kerala

പി.എസ്.സി. അസിസ്റ്റൻറ് പ്രൊഫസർ റാങ്ക് പട്ടിക: എം.റഷീദ ഒന്നാമത്

റഷീദ 2011 മുതൽ രണ്ട് വർഷം കാലടി സർവകലാശാല അക്കാദമിക് കൗൺസിൽ അംഗമായിരുന്നു.പി. എസ് സി മലപ്പുറം ജില്ലാ ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി അധ്യാപക റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Published

on

കൂട്ടിലങ്ങാടി (മലപ്പുറം) :കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച കോളേജ് വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻറ് പ്രൊഫസർ ഉറുദു തസ്തികയുടെ റാങ്ക് പട്ടികയിൽ എം.റഷീദക്ക് ഒന്നാം റാങ്ക് . മലപ്പുറം കാവനൂർ ചെങ്ങര മുക്കണ്ണൻ അബ്ദുറഹിമാൻ മുസ്‌ലിയാരുടെയും ഫാത്തിമക്കുട്ടിയുടെയും മകളായ റഷീദ സകൂൾ – കോളേജ് പഠനകാലത്ത് തന്നെ അക്കാദമിക രംഗത്തും കലാരംഗത്തും ഒട്ടേറെ നേട്ടങ്ങളുടെ ഉടമയാണ്. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ ബി.എ യും കാലടി സര്‍വകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എം.എ യും കരസ്ഥമാക്കി. 2010 ൽ കാലിക്കറ്റ് സർവകലാശാല ഇൻറർസോൺ കലോത്സവത്തിലെ സര്‍ഗപ്രതിഭയായ റഷീദ 2011 മുതൽ രണ്ട് വർഷം കാലടി സർവകലാശാല അക്കാദമിക് കൗൺസിൽ അംഗമായിരുന്നു.പി. എസ് സി മലപ്പുറം ജില്ലാ ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി അധ്യാപക റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
നിലവിൽ മലപ്പുറം ആനക്കയം ഗവൺമെന്റ് യു.പി.സ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. ഭർത്താവ്: കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയിലെ ഉരുണിയന്‍പറമ്പിൽ ഹസ്കറലി (അൽ നഹ്ദി മെഡിക്കൽസ്, കൂട്ടിലങ്ങാടി) . അമാനുൽ അയാൻ, ആദംസയാൻ എന്നിവർ മക്കളാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

പാണ്ടിക്കാട് കുറ്റിപ്പുളിയില്‍ ചക്കാലക്കുത്ത് അബ്ദുവിന്റെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്.

Published

on

മലപ്പുറം: മലപ്പുറം പാണ്ടിക്കാട്ട് വീട്ടില്‍ അഞ്ചംഗ സംഘം അതിക്രമിച്ചു കയറി ആക്രമണം. 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. പാണ്ടിക്കാട് കുറ്റിപ്പുളിയില്‍ ചക്കാലക്കുത്ത് അബ്ദുവിന്റെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്.

ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ അക്രമി സംഘത്തിലെ നാല് പേര്‍ കാറില്‍ കയറി രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.പിടിയിലായ ബേപ്പൂര്‍ സ്വദേശി അനീസിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പരിക്കേറ്റ അബ്ദുവും കുടുംബവും പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കവര്‍ച്ചാ ശ്രമമെന്നാണ് പ്രാഥമിക നിഗമനം.

 

Continue Reading

kerala

ബേക്കല്‍ ഫെസ്റ്റില്‍ റാപ്പര്‍ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ആശുപത്രിയില്‍

കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ആശുപത്രിയിലാണെന്നാണ് വിവരം.

Published

on

കാസര്‍ഗോഡ് ബേക്കല്‍ ഫെസ്റ്റില്‍ റാപ്പര്‍ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും. നിരവധി പേര്‍ക്ക് പരുക്കേറ്റു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ആശുപത്രിയിലാണെന്നാണ് വിവരം.

ഇതിനിടെ പരിപാടിക്ക് സമീപം റെയില്‍വേ പാളം മറികടക്കുന്നതിനിടെ യുവാവിനെ ട്രെയിന്‍ തട്ടി. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതീക്ഷിച്ചതിലധികം ആളുകളെത്തിയതാണ് അപകടത്തിന് കാരണം.

 

Continue Reading

kerala

പാലാ മുരിക്കുമ്പുഴയിൽ ഇലക്ട്രിക് കമ്പിയിൽ തട്ടി ലോറിക്ക് തീപിടിത്തം

പാലാ കത്തീഡ്രൽ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

Published

on

കോട്ടയം: പാലാ മുരിക്കുമ്പുഴയിൽ ഇലക്ട്രിക് കമ്പിയിൽ തട്ടി ലോറിയ്ക്ക് തീപിടിച്ചു. പാലാ കത്തീഡ്രൽ പള്ളിക്ക് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹച്ചടങ്ങ് കഴിഞ്ഞ് സാധനങ്ങളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആരിക്കും പരിക്കില്ല.

കത്തീഡ്രൽ ഹാളിൽ നടന്ന വിവാഹ സൽക്കാരം അവസാനിച്ച് സാധനങ്ങൾ കൊണ്ടുപോകുന്നതിനിടെ, പാലാ കത്തീഡ്രൽ പള്ളിക്ക് സമീപത്ത് വെച്ച് ലോറി വൈദ്യുതി കമ്പിയിൽ തട്ടുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു. ലോറിയിലുണ്ടായിരുന്ന സാധനങ്ങൾ പൂർണമായും കത്തിനശിച്ചു.

വിവരം ലഭിച്ച ഉടൻ അഗ്നിശമന സേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

Trending