X

പുതുപ്പള്ളി: പോളിങ് സമയം അവസാനിച്ചിട്ടും ചില ബൂത്തുകളില്‍ വോട്ടു ചെയ്യാന്‍ നീണ്ട നിര

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇന്ന് രാവിലെ 7ന് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് 6 മണി കഴിഞ്ഞിട്ടും തിരക്കൊഴിയാതെ നടക്കുകയാണ്. ഇതുമൂലം, പോളിങ് ബൂത്തുകളിലെ ഗേറ്റ് അടച്ച് നിലവില്‍ ക്യൂ നില്‍ക്കുന്ന ആളുകള്‍ക്ക് ടോക്കണ്‍ നല്‍കുകയാണ് ചെയ്തിരിക്കുന്നത്.

വൈകീട്ട് 5 മണിയോടെ 71.68% പോളിങ്ങാണ് രേഖപ്പെടുത്തിരിക്കുന്നത്. വൈകീട്ട് 5 മണിയോടെ 126467 വോട്ടുകളാണ് ആകെ രേഖപ്പെടുത്തിയിരിക്കുന്നത്. 63005 പുരുഷ വോട്ടര്‍മാരും 63460 സ്ത്രീ വോട്ടര്‍മാരും 2 ട്രോന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് വോട്ട് രേഖപ്പെടുത്തിയത്.

 

webdesk14: