X

പഞ്ചാബിൽ 7 ബൈശാഖി തീർത്ഥാടകർ ട്രക്ക് ഇടിച്ചു മരിച്ചു

പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ഖുറൽഗഡ് സാഹിബിൽ ബൈശാഖി ആഘോഷിക്കാൻ പോകുകയായിരുന്ന ഏഴ് തീർഥാടകർ ട്രക്കിടിച്ച് മരിച്ചു.10 പേർക്ക് പരിക്കേറ്റു.മരിച്ചവരിൽ ഭൂരിഭാഗവും ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ മസ്താൻ ഖേര സ്വദേശികളാണെന്ന് ഗർശങ്കർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദൽജിത് സിംഗ് ഖാഖ് പറഞ്ഞു. അപകടം നടന്ന പ്രദേശം ഉപ മലയോര മേഖലയാണെന്നും ചരിവിൽ സഞ്ചരിക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കാൽനടയാത്രക്കാരായ 17 തീർത്ഥാടകരെ ഇടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.ട്രക്കിന്റെ ബ്രേക്ക് തകരാറിലായതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ചണ്ഡീഗഢിലെ പിജിഐഎംഇആറിലേക്കും ബാക്കിയുള്ളവരെ ഗർശങ്കറിലെ സിവിൽ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു.

 

webdesk15: