X

പഞ്ചാബ് സൈനിക കേന്ദ്രത്തിലെ വെടിവയ്പ്പിൽ മരിച്ചത് സൈനികർ

ഇന്ന് പുലർച്ചെ പഞ്ചാബിലെ ഭട്ടിണ്ട സൈനിക സ്‌റ്റേഷനിലുണ്ടായ വെടിവെപ്പിൽ വീരമൃത്യു വരിച്ചത് ആർമിയുടെ ആർട്ടിലറി വിഭാഗത്തിൽപ്പെട്ട 4 ജവാന്മാരാണെന്ന് കരസേനയുടെ സൗത്ത് വെസ്റ്റേൺ കമാൻഡ് അറിയിച്ചു. പ്രദേശം അടച്ചുപൂട്ടിയതായും ക്വിക്ക് റെസ്‌പോൺസ് ടീമുകൾ തിരച്ചിൽ നടത്തുന്നതായും. സൈനിക വൃത്തങ്ങൾ അറിയിച്ചു.സംഭവത്തിൽ സൈന്യവും പഞ്ചാബ് പോലീസും സംയുക്ത അന്വേഷണം നടത്തുകയാണെന്ന് പിന്നീട് പുറത്തിറക്കിയ മറ്റൊരു പ്രസ്താവനയിൽ പറയുന്നു.

 

webdesk15: