X

പെരുന്നാൾ നിലാവ് ബ്രോഷർ പ്രകാശനം നടത്തി

അബുദാബി: അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ രണ്ടാം പെരുന്നാൾ ദിനത്തിൽ നടത്തുന്ന പെരുന്നാൾ നിലാവ് 2023 ന്റെ ബ്രോഷർ പ്രകാശനം അഹല്യ ഹോസ്പിറ്റൽ സീനിയർ റിലേഷൻഷിപ് മാനേജർ സൂരജ് പ്രഭാകരൻ ഇന്ത്യൻ ഇസ്ലാമിക് സെന്റര് പ്രസിഡണ്ട് പി ബാവ ഹാജിക്ക് നൽകി നിർവഹിച്ചു.

ജൂൺ 29 വ്യാഴം രാത്രി എട്ടുമണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പ്രമുഖ കലാകാരൻമാർ സംബന്ധിക്കും. ഇസ്‌ലാമിക് സെന്റർ കൾച്ചറൽ വിങ് സംഘടിപ്പിക്കുന്ന മ്യൂസിക് ക്ലബ് ലോഞ്ചിങ്ങ് പരിപാടിയിൽ വെച്ചു നടക്കും. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും. കുടുംബങ്ങൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മാനേജിങ് കമ്മിറ്റി അറിയിച്ചു.

ഇസ്ലാമിക് സെന്റര് പ്രസിഡണ്ട് പി ബാവ ഹാജി, ആക്ടിങ് ജനറൽ സെക്രട്ടറി സ്വാലിഹ് വാഫി, ഇസ്‌ലാമിക് സെന്റര് അഡ്മിനിസ്ട്രേറ്റർ മൊയ്‌ദീൻ കുട്ടി ഹാജി കയ്യം എഡ്യൂക്കേഷൻ സെക്രട്ടറി ഹൈദർ ബിൻ മൊയ്‌ദു റിലീഫ് സെക്രട്ടറി അബ്ദു റഹ്മാൻ ഹാജി കമ്പള, സൂരജ് പ്രഭാകരൻ (സീനിയർ റിലേഷൻഷിപ് മാനേജർ ), ഉമേഷ്‌ ചന്ദ്രൻ (മെഡിക്കൽ അഡ്മിനിസ്ട്രേഷൻ മാനേജർ ), Mr. ഹരിപ്രസാദ് (ബിസിനസ് ഡിവലപ്മെന്റ് മാനേജർ ), ബിലാൽ (ഹോസ്പിറ്റൽ സ്റ്റാഫ് )എന്നിവർ പങ്കെടുത്തു.

webdesk13: