X

പുതുപ്പള്ളി ഫലം ഇന്ന്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാം. കോട്ടയം ബസേലിയസ് കോളജില്‍ ഇന്ന് രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. രാവിലെ 10 മണിയോടെ ഫലം അറിയാനാകും. 20 മേശകളിലായാണ് വോട്ടെണ്ണല്‍ ക്രമികരിച്ചിരിക്കുന്നത്. 14 മേശകളില്‍ വോട്ടിങ് യന്ത്രവും 5 മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക.

2021​ൽ 74.84 ​ശ​ത​മാ​നം പോ​ളി​ങ്ങാ​ണ്​ മണ്ഡലത്തിൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ​ക്കാ​ൾ 1.98 ശ​ത​മാ​നം കു​റ​വ്.​ മ​ഴ​യും വോ​ട്ട​ർ​മാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ കു​റേ പേ​ർ സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തു​മാ​ണ്​ പോ​ളി​ങ്​ കു​റ​യാ​ൻ കാ​ര​ണ​മാ​യി ക​രു​തു​ന്ന​ത്. ആ​കെ 1,76,412 വോ​ട്ട​ർ​മാ​രി​ൽ 1,28,535 പേ​രാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്. 86,131 പു​രു​ഷ​ന്മാ​രി​ൽ 64,078 പേ​രും 90,277 സ്ത്രീ​ക​ളി​ൽ 64,455 പേ​രും നാ​ലു ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​മാ​രി​ൽ ര​ണ്ടു​പേ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

webdesk14: