X

ഐഎസ്എല്‍ 21 മുതല്‍; കിക്കോഫ് കൊച്ചിയില്‍

ഐ.എസ്.എല്‍. ഫുട്‌ബോളിന്റെ പുതിയ സീസണിന് സെപ്റ്റംബര്‍ 21ന് കിക്കോഫ്. കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ബെംഗളൂരു എഫ്.സി.യും ഏറ്റുമുട്ടുമെന്നാണ് സൂചന. തീയതിയും മത്സരക്രമവും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ്- ബെംഗളൂരു പ്ലേ ഓഫ് മത്സരം വിവാദമായിരുന്നു. ആ ഓര്‍മകള്‍ മറന്ന് പുതിയ തുടക്കമാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. ഐ ലീഗില്‍ നിന്ന് യോഗ്യത നേടിയെത്തിയ പഞ്ചാബ് എഫ്.സി. ഉള്‍പ്പെടെ 12 ടീമുകളാണ് ഇത്തവണ ഐ.എസ്.എല്ലില്‍ മത്സരിക്കുക. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാനുമായാണ് പഞ്ചാബിന്റെ ആദ്യ കളി.

ഗോവ എഫ്.സി. ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്.സി.യെ നേരിടുമ്പോള്‍ ഈസ്റ്റ് ബംഗാളിന് ആദ്യ കളിയില്‍ ജംഷേദ്പുര്‍ എഫ്.സി.യാണ് എതിരാളി. മുംബൈ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോള്‍ ചെന്നൈയിന്‍ ആദ്യ റൗണ്ടില്‍ ഒഡിഷയെ നേരിടും.

webdesk14: