ഖത്തറിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന കാര്യത്തില്‍ ഇസ്രാഈല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ന്യൂജേഴ്സിയിലെ മോറിസ്റ്റൗണ്‍ എയര്‍പോര്‍ട്ടില്‍, ഖത്തറിലെ ഹമാസ് നേതാക്കള്‍ക്കെതിരെ കഴിഞ്ഞയാഴ്ച ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സന്ദേശമുണ്ടോ എന്ന് ഒരു റിപ്പോര്‍ട്ടര്‍ ട്രംപിനോട് ചോദിച്ചു.
‘എന്റെ സന്ദേശം അവര്‍ വളരെ വളരെ ശ്രദ്ധാലുക്കളായിരിക്കണം. അവര്‍ ഹമാസിനെക്കുറിച്ച് എന്തെങ്കിലും ചെയ്യണം, എന്നാല്‍ ഖത്തര്‍ അമേരിക്കയുടെ വലിയ സഖ്യകക്ഷിയാണ്,’ ട്രംപ് മറുപടി പറഞ്ഞു.
വെള്ളിയാഴ്ച ദോഹ ഭരണാധികാരി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനിയുമായി ഭക്ഷണം കഴിച്ചതിന് ശേഷം, യുഎസ് പ്രസിഡന്റ് അദ്ദേഹത്തെ ‘അതിശയകരമായ വ്യക്തി’ എന്ന് വിളിക്കുകയും ഖത്തറിന് ‘മെച്ചപ്പെട്ട പബ്ലിക് റിലേഷന്‍സ്’ ആവശ്യമാണെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും കൂട്ടിച്ചേര്‍ത്തു.