X

റബീഉല്‍ അവ്വലിന് ആരംഭം; നബിദിനം നവംബര്‍ പത്തിന്

കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബി ജന്മം കൊണ്ട മാസമായ റബീഉല്‍ അവ്വല്‍ നാളെ ആരംഭിക്കും. സഫര്‍ മാസം 30 പൂര്‍ത്തിയാക്കി റബീഉല്‍ അവ്വല്‍ മാസത്തിന് നാളെ തുടക്കം കുറിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. നവംബര്‍ 10ന് (ഞായര്‍) നബിദിനം ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

web desk 1: