X

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് തികഞ്ഞ വിജയ പ്രതീക്ഷയെന്ന് രമേശ് ചെന്നിത്തല

5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തികഞ്ഞ വിജയ പ്രതീക്ഷയെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ഒരുക്കങ്ങൾ ഇന്ന് ചേരുന്ന പ്രവർത്തക സമിതി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ മുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ സമയമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 5 സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

webdesk15: