X

മംഗളുരുവില്‍ റാഗിങ് കേസില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

മംഗളുരു: റാഗിങ് കേസില്‍ മംഗളുരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മംഗലാപുരം ഉള്ളാള്‍ കനച്ചൂര്‍ മെഡിക്കല്‍ സയന്‍സസിലെ ഫിസിയോതെറപ്പി, നഴ്‌സിങ് വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്.

കോഴിക്കോട്,കോട്ടയം, കാസര്‍കോട്, പത്തനംതിട്ട സ്വദേശികളാണ് ഇവര്‍. ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ താടിയും മീശയും വടിപ്പിക്കുകയും തുടര്‍ച്ചയായി റാഗിങ്ങിന് വിധേയമാക്കിയെന്നാണ് പരാതി.

 

web desk 3: