മംഗളുരു: റാഗിങ് കേസില്‍ മംഗളുരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മംഗലാപുരം ഉള്ളാള്‍ കനച്ചൂര്‍ മെഡിക്കല്‍ സയന്‍സസിലെ ഫിസിയോതെറപ്പി, നഴ്‌സിങ് വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്.

കോഴിക്കോട്,കോട്ടയം, കാസര്‍കോട്, പത്തനംതിട്ട സ്വദേശികളാണ് ഇവര്‍. ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ താടിയും മീശയും വടിപ്പിക്കുകയും തുടര്‍ച്ചയായി റാഗിങ്ങിന് വിധേയമാക്കിയെന്നാണ് പരാതി.