Connect with us

kerala

നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യശ്രമം

ഇന്ന് പുലർച്ചെ മദ്യലഹരിയിൽ ഇയാൾ കൈയിലെ ഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് വീണ്ടും വിവാദം രൂക്ഷമാകുന്നു. ഇന്ന് പുലർച്ചെ മദ്യലഹരിയിൽ ഇയാൾ കൈയിലെ ഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനാൽ പാലാരിവട്ടം പോലീസ് മണികണ്ഡനെ കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ സമീപത്തെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ മുറിച്ചുവെന്നാണ് പോലീസ് വിവരം. തുടർചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട് വീട്ടിലേക്ക് വിട്ടു.

കേസിൽ ഡിസംബർ 8-ന് വിധി പറയും എന്ന സാഹചര്യത്തിലാണ് ആത്മഹത്യശ്രമം നടന്നത്. മദ്യപിച്ച് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നയാളാണ് മണികണ്ഠനെന്ന് പൊലീസ് അറിയിച്ചു.

നടിയെ തട്ടിക്കൊണ്ടുപോയി ക്വട്ടേഷൻ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും പീഡിപ്പിക്കുകയും ചെയ്തതാണെന്നതാണ് കേസിലെ ആരോപണം. ഒന്നാം പ്രതി പൾസർ സുനിയും എട്ടാം പ്രതി ദിലീപും ഉൾപ്പെടെ ഒമ്പത് പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്.

kerala

സ്വര്‍ണവില കുത്തനെ ഉയര്‍ന്നു; ഗ്രാമിന് 125 രൂപയുടെ വര്‍ധനവ്

കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് വീണ്ടും കുത്തനെ ഉയര്‍ന്നു. ഗ്രാമിന് 125 രൂപയുടെ വര്‍ധനവോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,900 രൂപയായി. ഇതോടെ പവന്റെ വിലയും 1,000 രൂപ ഉയര്‍ന്ന് 95,200 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഗണ്യമായി വര്‍ധിച്ച് ഗ്രാമിന് 9,785 രൂപ, പവന് 78,280 രൂപ എന്ന നിലയില്‍ എത്തി.

കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 65 രൂപ, പവന് 520 രൂപ എന്നിങ്ങനെയായിരുന്നു അന്നത്തെ ഉയര്‍ച്ച. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായി വില കുത്തനെ ഉയര്‍ന്നതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണം പുതിയ ഉയരങ്ങളിലേക്ക് നീങ്ങി.

ലോകവിപണിയിലും സ്വര്‍ണവില ശക്തമായ ഉയര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. സ്‌പോട്ട് ഗോള്‍ഡിന്റെ വില 4,219.23 ഡോളര്‍ ആയി ഉയര്‍ന്നപ്പോള്‍, 62.91 ഡോളറിന്റെ വര്‍ധനയാണ് 1.51 ശതമാനത്തിന്റെ നേട്ടമായി മാറിയത്. ഈ ആഴ്ച മാത്രം 3.6%, ഈ മാസം 5.2% എന്നിങ്ങനെ സ്വര്‍ണവില കുതിച്ചുയര്‍ന്നിരിക്കുകയാണ്.

വെള്ളിയുടെയും വില അന്താരാഷ്ട്ര വിപണിയില്‍ പുതിയ ഉയരങ്ങളിലേക്ക്. റെക്കോര്‍ഡ് നിരക്കായ 56.78 ഡോളറില്‍ വെള്ളിയുടെ വ്യാപാരം പുരോഗമിക്കുകയാണ്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകളും ഫെബ്രുവരി ഡെലിവറിക്കായി 1.3% ഉയര്‍ച്ച രേഖപ്പെടുത്തി.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിലയെ ആഗോളതലത്തില്‍ ഉയര്‍ത്തുന്നതിന്റെ പ്രധാന കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നു.

Continue Reading

kerala

കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം

രാവിലെ പത്തോടെയായിരുന്നു ഒമ്പതാം നിലയിലെ സി ബ്ലോക്കില്‍ നിന്ന് തീ പടരുന്നത്.

Published

on

കോഴിക്കോട്: നഗര മധ്യത്തിലുള്ള ബേബി മെമോറിയല്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ വന്‍ തീപിടിത്തം ഉണ്ടായി. രാവിലെ പത്തോടെയായിരുന്നു ഒമ്പതാം നിലയിലെ സി ബ്ലോക്കില്‍ നിന്ന് തീ പടരുന്നത്.

തീപിടിത്തം രോഗികള്‍ ഇല്ലാത്ത വിഭാഗത്തില്‍ ഉണ്ടായതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. എ.സി. പ്ലാന്റിന്റെ ഇന്‍സ്റ്റാളേഷന്‍ പുരോഗമിച്ചുകൊണ്ടിരുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം.

സംഭവസ്ഥലത്തേക്ക് നിരവധി അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തിച്ചേര്‍ന്നു. തീ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നു. കെട്ടിടത്തില്‍ നിന്ന് കനത്ത പുക ഉയരുന്നുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴ, കാറ്റ്, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

തിരുവനന്തപുരം: ഡിറ്റ് വാ ചുഴലിക്കാറ്റ് ദക്ഷിണേന്ത്യന്‍ തീരപ്രദേശങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴ, കാറ്റ്, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളലക്ഷദ്വീപ് തീരങ്ങളില്‍ നവംബര്‍ 30 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കടലാക്രമണ സാധ്യതയെ തുടര്‍ന്ന് തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് രാത്രി 11.30 വരെയായി കള്ളക്കടല്‍ പ്രതിഭാസം മൂലം കടലിലെ തിരമാലകള്‍ ശക്തരാകുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അറിയിച്ചു. ഇതിന്റെ സ്വാധീനം തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് തീരപ്രദേശങ്ങളില്‍ കൂടുതലാകാനാണ് സാധ്യത.

അതേസമയം, ശ്രീലങ്കയില്‍ വലിയ ദുരിതം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് നീങ്ങുകയാണ്. രണ്ട് ദിവസമായി തുടരുന്ന അതിതീവ്ര മഴയില്‍ അവിടെയുള്ള മരണസംഖ്യ 100 കവിഞ്ഞു. നിരവധി പേര്‍ കാണാതായതായും റിപ്പോര്‍ട്ടുകള്‍. റോഡുകളും പാലങ്ങളും ഒലിച്ചുപോയതിനാല്‍ 25 ജില്ലകളില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും ഗതാഗതവും സാധാരണജീവിതവും താറുമാറായി.

ശ്രീലങ്കയുടെ അഭ്യര്‍ഥനപ്രകാരം ഇന്ത്യയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിന്യസിച്ചിരിക്കുകയാണ്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് തീരങ്ങളിലൊക്കെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ച് അധികാരികള്‍ അതീവ ജാഗ്രതയിലാണ്.

ദക്ഷിണേന്ത്യന്‍ തീരരേഖയിലാകെ ചുഴലിക്കാറ്റിന്റെ സ്വാധീനം ശക്തമാകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

Continue Reading

Trending