X

ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തില്‍ രാഹുല്‍ അനുശോചിച്ചു

ന്യൂഡല്‍ഹി: ആര്‍എസ്എസ് നേതാവ് രവീന്ദ്രര്‍ ഗൊസെയിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുശോചിച്ചു. അക്രമത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അജ്ഞാതന്റെ വെടിയേറ്റാണ് ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ടത്. കൊലപാതികളെ നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഗുജറാത്തില്‍ എത്തിയ രാഹുല്‍ ആര്‍എസ്എസിനെയും ബിജെപിയെയും വിമര്‍ശിച്ചിരുന്നു. സ്ത്രീകളെ അംഗീകരിക്കാത്ത പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്നായിരുന്നു രാഹുലിന്റെ ആരോപണം. സ്ത്രീകള്‍ ശബ്ദിക്കാന്‍ തുടങ്ങിയാല്‍ ആര്‍എസ്എസ് അവരുടെ വായപൊത്തും. ആര്‍എസ്എസ് ശാഖയില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതായി കണ്ടിട്ടുണ്ടോ. ബിജെപിയില്‍ സ്ത്രീ പ്രാതിനിത്യമുണ്ട് എന്നാല്‍, ആര്‍എഎസ്എസില്‍ മറിച്ചാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

chandrika: