X

കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറക്കുമ്പോള്‍ ‘ഹൗഡി മോഡി’യില്‍ ധൂര്‍ത്തടി; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ ഹൂസ്റ്റണില്‍ പങ്കെടുക്കുന്ന പരിപാടിയെ വിമര്‍ശിച്ചു രാഹുല്‍ ഗാന്ധി. 1.4ലക്ഷം കോടിയിലധികം രൂപ മുടക്കിയാണ് ‘ഹൗഡി മോഡി’ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നതെന്നും ലോകത്തിലെതന്നെ ഇതുവരെ നടന്നതില്‍ ഏറ്റവും ചിലവേറിയ പരിപാടിയാണെന്നും രാഹുല്‍ ആരോപിച്ചു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ പ്രധാനമന്ത്രി ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ക്ക് മുതിരുന്നത് ആശ്ചര്യമാണ്.

എന്തെല്ലാം പരിപാടികള്‍ സംഘടിപ്പിച്ചാലും ഇന്ത്യയെ സാമ്പത്തിക തകര്‍ച്ചയിലേക്ക് എത്തിച്ചു എന്ന യാഥാര്‍ഥ്യം മറക്കാനാവില്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.ആഭ്യന്തരകമ്പനികള്‍ക്ക് മികച്ച നികുതിയിളവാണ് ഇന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. 35 ശതമാനത്തില്‍ നിന്ന് കുത്തനെ 25.2 ശതമാനത്തിലേക്ക് കോര്‍പ്പറേറ്റ് നികുതി കുറച്ച തീരുമാനത്തെ എതിര്‍ത്ത് നിരവധിപ്പേരാണ് എത്തുന്നത്.

ജിഡിപിയില്‍ കഴിഞ്ഞ് ആറ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറവ് വളര്‍ച്ചയുമായി മാന്ദ്യത്തില്‍ നില്‍ക്കുകയാണ് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ. ഈ സാഹചര്യത്തിലാണ്, മാന്ദ്യം മറികടക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ ഇളവുകളുമായി ധനമന്ത്രാലയം എത്തുന്നത്. ഒക്ടോബര്‍ 1ന് ശേഷം തുടങ്ങുന്ന കമ്പനികള്‍ക്ക് 15 ശതമാനം മാത്രമാകും കോര്‍പ്പറേറ്റ് നികുതി നല്‍കേണ്ടി വരിക. ആര്‍ബിഐയുടെ കരുതല്‍ ധനശേഖരം കേന്ദ്രസര്‍ക്കാര്‍ എടുത്തത്, കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാനാണെന്ന് ഇതിലൂടെ വ്യക്തമാണ്.

web desk 3: