X

കേന്ദ്രബജറ്റ്: കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമെന്ന് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്രബജറ്റ് കര്‍ഷകരെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

ബജറ്റില്‍ കര്‍ഷകര്‍ക്ക് ഗുണകരമായ ഒന്നുമില്ല. അഞ്ചു വര്‍ഷത്തോളമായി അഹങ്കാരവും അയോഗ്യതയും കൊണ്ട് കര്‍ഷകരുടെ ജീവിതം പൂര്‍ണമായും തകര്‍ക്കുകയായിരുന്നു. കിസാന്‍ സമ്മാന്‍ നിധി പ്രകാരം വര്‍ഷത്തില്‍ 6000 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് പറയുമ്പോള്‍ ഒരു ദിവസം 17 രൂപയാണ് അവര്‍ക്ക് ലഭിക്കുന്നത്. ഇത് അവരെ അപമാനിക്കുന്നതിന് തുല്യമാണ്. വിലകയറ്റം രൂക്ഷമായ ഈ കാലത്ത് ഈ തുക എങ്ങുമെത്തില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

chandrika: