X
    Categories: CultureNewsViews

മോദി കള്ളനാണെന്ന് പറഞ്ഞതിന് രാഹുല്‍ സുപ്രീം കോടതിയില്‍ ഖേദം പ്രകടിപ്പിച്ചോ? യാഥാര്‍ത്ഥ്യം ഇതാണ്

കോഴിക്കോട്: ‘ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന തെരഞ്ഞെടുപ്പ് പ്രചരണ വാചകത്തിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചോ? സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വളരെ ആസൂത്രിതമായി പടച്ചുവിട്ട കളവ് മലയാള മാധ്യമങ്ങള്‍ അടക്കം ഏറ്റെടുക്കുന്നതാണ് ഇന്ന് കണ്ടത്. മോദിയെ കള്ളനെന്ന് വിളിച്ചതിന് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ ഖേദം പ്രകടിപ്പിച്ചു എന്ന തരത്തിലായിരുന്നു പ്രചാരണം.

എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? റഫാല്‍ ഇടപാടിലെ സുപ്രീം കോടതി വിധി തെരഞ്ഞെടുപ്പ് വേദിയില്‍ ഉപയോഗിച്ചത് തെറ്റിദ്ധാരണക്കിടയാക്കി എന്ന കാരണത്താലാണ് രാഹുല്‍ ഖേദം പ്രകടിപ്പിച്ചത്. എന്‍.ഡി.ടി.വി അടക്കമുള്ള ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഇത് വ്യക്തമായി പറയുന്നുണ്ട്. ‘റഫറിങ് ടു ഇറ്റ്‌സ് ഓര്‍ഡര്‍’ എന്ന് അവര്‍ കൃത്യമായി തലക്കെട്ടിലും വാര്‍ത്തയിലും പറയുന്നുണ്ട്.

എന്നാല്‍ പല മലയാള മാധ്യമങ്ങളും സംഘപരിവാര്‍ വാദം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. മോദി കള്ളനാണ് എന്ന് പറഞ്ഞതില്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ ഖേദം പ്രകടിപ്പിച്ചുവെന്നാണ് പല മലയാള മാധ്യമങ്ങളും തലക്കെട്ടിലും വാര്‍ത്തയിലും പറയുന്നത്. എന്നാല്‍ ചൗക്കിദാര്‍ ചോര്‍ ഹെ എന്ന പ്രസ്താവനയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഒരടിപോലും പിന്നോട്ട് പോയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: