X
    Categories: indiaNews

രാഹുലും പ്രിയങ്കയും ഹത്രാസില്‍; പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നു

ഹത്രാസ്: രാഹുല്‍ ഗാന്ധിിയും പ്രിയങ്കാ ഗാന്ധിയും ഉത്തര്‍ പ്രദേശിലെ ഹത്രാസിലെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തി. പെണ്‍കുട്ടിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തുകയാണ് ഇവര്‍. കെസി വേണുഗോപാല്‍,അധിര്‍ രഞ്ജന്‍ ചൗധരി, മുകുള്‍വാസ്‌നികും രാഹുലിന്റെയും പ്രിയങ്കയുടെയും സംഘത്തിലുണ്ട്.

യുപി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ മൃതദേഹത്തോടും കുടുംബത്തോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും അവര്‍ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ഹാത്രസിലേക്ക് പോകുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥ് രസില്‍ പോയിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസ് രാഹുല്‍ ഗാന്ധിയെ തടയുകയും കയ്യേറ്റം നടത്തുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ പൊലീസുകാര്‍ തള്ളി വീഴ്ത്തുകയായിരുന്നു. അതിന് പിന്നാലെ രാഹുലിനേയും പ്രിയങ്കയേയും കസ്റ്റഡിയില്‍ എടുത്ത് ഇവരെ ഡല്‍ഹിയിലേക്ക് തിരിച്ചയച്ചു. രാഹുല്‍ ഗാന്ധിക്കു നേരെയുണ്ടായ അതിക്രമം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് യുപി ഗവണ്‍മെന്റെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്നുള്ള ആവശ്യവും ശക്തമായിരുന്നു.

വെള്ളിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ഹത്രാസിലെത്താന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഡെറക് ഒബ്രയന്‍ ഉള്‍പ്പെടെയുള്ള ടിഎംസിയും വനിതാ എംപിമാരെയടക്കം യുപി പോലീസ് മര്‍ദ്ദിച്ചിരുന്നു. യുപി പോലീസ് ഉദ്യോഗസ്ഥര്‍ ഡെറക് ഒബ്രയനെ നിലത്തേക്ക് തള്ളിയിടുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലെ വനിതാ എംപിയുടെ ബൗസ് പുരുഷ പോലീസുകാര്‍ പിടിച്ചുവലിച്ചതും വിവാദമായിരുന്നു.

web desk 3: