X

ബിജെപിയാണ് ഏറ്റവും വലിയ മഹാമാരി; സാമൂഹിക അകലം പാലിച്ച് അതിനെതിരെ പോരാടും: മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ഹാത്രസ് സംഭവത്തില്‍ ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഹാത്രസ് കേസ് കൈകാര്യം ചെയ്തതില്‍ യുപി സര്‍ക്കാരിനുണ്ടായ വീഴ്ചയെയും അവര്‍ വിമര്‍ശിച്ചു. ബിജെപിയാണ് ഏറ്റവും വലിയ മഹാമാരിയെന്നും അത് രാജ്യത്തെ കാര്‍ന്നു തിന്നെന്നും മമത പറഞ്ഞു. സാമൂഹിക അകലം പാലിച്ച് ഞങ്ങള്‍ അതിനോട് പോരാടുമെന്നും മമത പറഞ്ഞു.

എനിക്കിപ്പോള്‍ യുപിയിലേക്ക് ഓടിക്കയറാന്‍ തോന്നുന്നു. ഇന്നലെ ഞാനൊരു പ്രതിനിധി സംഘത്തെ അയച്ചു. പക്ഷേ, ഞങ്ങളെ പൊലീസ് തടഞ്ഞു. ഞങ്ങളുടെ വനിതാ എംപിമാരെ അവര്‍ കൈകാര്യം ചെയ്തു-മമതാ ബാനര്‍ജി പറഞ്ഞു. മാധ്യമസ്ഥാപനങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുന്നതായും അറിയാന്‍ കഴിഞ്ഞു. പക്ഷേ, ഒന്നു പറയട്ടെ, നിങ്ങളുടെ വെടിയുണ്ടകളെ ഞങ്ങള്‍ ഭയപ്പെടുന്നില്ല-മമത പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാജ്യസഭാ എംപി ഡെറക് ഒബ്രയന്‍, ലോക്‌സഭാ എംപി പ്രതിമ മൊണ്ടാല്‍ എന്നിവരുള്‍പെടെയുള്‌ല തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസമാണ് യുപിയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ വച്ച് അവരെ പൊലീസ് തടയുകയായിരുന്നു.

web desk 1: