X
    Categories: CultureNewsViews

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: ഇടതിനും ബി.ജെ.പിക്കും വന്‍പ്രഹരം

വടക്കെ മലബാറില്‍ ഇടതുപക്ഷത്തിനുണ്ടായിരുന്ന സ്വാധീനം രാഹുലിന്റെ വരവോടെ വന്‍ തോതില്‍ കുറയുമെന്നാണ് വിലയിരുത്തലുകള്‍. വടകരയില്‍ മുരളീധരന്‍ വന്നതോടെ കടുത്ത മത്സരം നേരിടേണ്ടി വരുന്ന ഇടതിന് രാഹുല്‍ ഗാന്ധിയുടെ വരവ് ഇരട്ട പ്രഹരമാകും നല്‍കുക. പ്രചരണത്തിനായി ദേശീയ നേതൃത്വത്തിലെ പ്രമുഖര്‍ വയനാട്ടിലെത്തുമ്പോള്‍ മറുമരുന്ന് കാണാന്‍ സിപിഎം ഏറെ വിയര്‍ക്കും.
പ്രത്യേകിച്ച് പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും വയനാട്ടില്‍ പ്രചാരണത്തിനായി എത്തിയാല്‍ ഓളം കേരളത്തിലുടനീളം ആഞ്ഞടിക്കുമെന്നുറപ്പാണ്. ഇതിന് ഒരു മുഴം മുമ്പേ തടയിടാനാണ് അമേത്തിയില്‍ തോല്‍ക്കുമെന്ന ഭയമാണ് രാഹുലിനെ വയനാട്ടിലെത്തിച്ചതെന്ന ബി.ജെ.പിയുടെ അതേ വാദം ആവര്‍ത്തിക്കാന്‍ സി.പി.എമ്മിനേയും പ്രേരിപ്പിക്കുന്നത്.
മോദി തരംഗം ആഞ്ഞു വീശുകയും, ബി.എസ്.പി, ആംആദ്മി തുടങ്ങിയ പാര്‍ട്ടികള്‍ മത്സരിക്കുകയും ചെയ്ത തെരഞ്ഞെടുപ്പില്‍ കൂടി സെലിബ്രിറ്റിയായി അവതരിപ്പിച്ച സ്മൃതി ഇറാനിയെ രാഹുല്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് തോല്‍പിച്ച മണ്ഡലത്തില്‍ ഇടത്, ബി.ജെ.പി പാര്‍ട്ടികള്‍ ആരോപിക്കുന്ന തരത്തില്‍ നിലവില്‍ യാതൊരു ഭീഷണിയും രാഹുല്‍ നേരിടുന്നില്ല. ശബരിമല സ്ത്രീപ്രവേശന വിഷയം മുതലാക്കി വോട്ടു പിടിക്കാമെന്ന ബിജെപിയുടെ മോഹം രാഹുല്‍ വരുന്നതോടെ തകിടം മറിയും. കേരളത്തില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വമുണ്ടാക്കുന്ന തരംഗം ബിജെപിയെ ചിത്രത്തില്‍ തന്നെ ഇല്ലാതാക്കുമെന്ന ഭീതി പാര്‍ട്ടിക്കുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: