X

ബിഎസ്പി ഇല്ലെങ്കിലും ജയിക്കാനുള്ള കരുത്തുണ്ട്; മായവതിക്ക് മറുപടിയുമായി രാഹുല്‍

 

മധ്യപ്രദേശില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു തങ്ങളെന്നും എന്നാല്‍ ബി.എസ്.പി നിലപാട് നിരാശാജനകമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു സംസ്ഥാനത്ത് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതും കേന്ദ്രത്തില്‍ സഖ്യമുണ്ടാക്കുന്നതും രണ്ടും രണ്ടാണ്. എനിക്ക് തോന്നുന്നത് അത്തരമൊരു സൂചനയാണ് മായാവതി ജി നല്‍കിയതെന്നാണ്. സംസ്ഥാനത്ത് ഞങ്ങളുടെ നിലവിലെ അവസ്ഥയില്‍ ആത്മവിശ്വാസം ഉണ്ട്. ഞങ്ങള്‍ ബി.എസ്.പിയുമായി കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ സ്വന്തം നിലയ്ക്ക് പോകാനായിരുന്നു അവരുടെ തീരുമാനം.

മധ്യപ്രദേശില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയാലും അത് വലിയ തോതില്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ അത് വലിയൊരു കാര്യമാകുമായിരുന്നു. ബി.എസ്.പി ഒപ്പമില്ലെങ്കിലും മധ്യപ്രദേശിലും ചണ്ഡീഗഡിലും കോണ്‍ഗ്രസ് വിജയിക്കും.ദേശീയ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് തന്നെ മുന്നോട്ടുപോകാമെന്നാണ് കരുതുന്നത്. പ്രത്യേകിച്ചും ഉത്തര്‍പ്രദേശില്‍രാഹുല്‍ പറഞ്ഞു.
രാജസ്ഥാന്റേയും മധ്യപ്രദേശിന്റേയും ചണ്ഡീഗഡ്ഡിന്റേയും തെലങ്കാനായുടെയും കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആത്മവിശ്വാസമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

chandrika: