X

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം: ഹര്‍ജി സുപ്രീം കോടതി തള്ളി, ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരം ഹര്‍ജികള്‍ കോടതിയുടെ സമയം പാഴാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

അഭിഭാഷകന്‍ അശോക് പാണ്ഡെയ്ക്കാണ് കോടതി പിഴ ചുമത്തിയത്. ക്രിമിനല്‍ കേസില്‍ കുറ്റവിമുക്തനായതിന് ശേഷമേ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്നായിരുന്നു റിട്ട് ഹര്‍ജിയിലെ വാദം. ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഇത്തരം നിസ്സാര ഹര്‍ജികള്‍ കോടതിയുടെ സമയം പാഴാക്കുകയേയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അശോക് പാണ്ഡെയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. മുമ്പ്, ഇതേ ഹരജിക്കാരന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിനെ ചോദ്യം ചെയ്തിരുന്നു. അന്നും ഹര്‍ജി തള്ളിയ കോടതി അശോകിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.

webdesk13: