X

അവർ എന്നെ അനുവദിച്ചാൽ ഞാൻ സഭക്കുള്ളിൽ സംസാരിക്കുമെന്ന് രാഹുൽഗാന്ധി

വിദേശത്ത് രാജ്യത്തെ അപമാനിച്ചുവെന്ന ബിജെപിയുടെ ആരോപണത്തോട് പ്രതികരിക്കുമോ എന്ന ചോദ്യത്തിന്, അവർ എന്നെ അനുവദിച്ചാൽ ഞാൻ സഭയ്ക്കുള്ളിൽ സംസാരിക്കും എന്ന്കോൺഗ്രസ് എംപി രാഹുൽഗാന്ധി പറഞ്ഞു. പാർലമെന്റിൽ പങ്കെടുക്കാൻ പോകുന്ന വഴിയിൽ
വാർത്താ ചാനലുകളോട് സംസാരിക്കുകയായിരുന്നു രാഹുൽഗാന്ധി.ഇന്ത്യാ വിരുദ്ധ പ്രസംഗം നടത്തിയെന്ന ബി.ജെ.പി യുടെ ആരോപണം രാഹുൽ ഗാന്ധി നിഷേധിച്ചു,ഇന്ത്യൻ ജനാധിപത്യം സമ്മർദത്തിലാണെന്നും ആക്രമണത്തിനിരയാണെന്നും എല്ലാവർക്കും അറിയാമെന്നും
അത് വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു.ഞാൻ ഇന്ത്യയിലെ ഒരു പ്രതിപക്ഷ പാർട്ടി നേതാവാണ്.അതനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശയാത്രയ്ക്കിടെ കോൺഗ്രസിനെ കടന്നാക്രമിക്കുന്നത് ചൂണ്ടിക്കാട്ടി മാപ്പ് പറയേണ്ടതില്ലെന്ന് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.മോദി അഞ്ചാറു രാജ്യങ്ങളിൽ പോയി ഇന്ത്യയിൽ ജനിച്ചത് പാപമാണെന്ന് പറഞ്ഞ് നമ്മുടെ രാജ്യത്തെ അപമാനിച്ചത് മാപ്പ് ആവശ്യപ്പെടുന്നവർക്ക് അറിയില്ലേയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഗാർഗേ ചോദിച്ചിരുന്നു.

 

webdesk15: