X

വടക്കന്‍ കേരളത്തില്‍ രണ്ടു ദിവസം കൂടി കനത്ത മഴ പെയ്‌തേക്കുമെന്ന് നിരീക്ഷണം


തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം കൂടി വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയുടെ സാന്നിധ്യമുണ്ടാവുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷത്തിന്റെ മുന്‍കരുതലെന്നോണം ജൂണ്‍ 21 ന് കാസര്‍കോട്ടും ജൂണ്‍ 22 ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ തീവ്രമഴയ്‌ക്കോ അതിതീവ്രമഴയ്‌ക്കോ സാധ്യതയുണ്ട്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍ വരെ മഴ പെയ്യാനുള്ള സാധ്യതയാണ് ഈ ദിവസങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

web desk 1: