X

സംഘ്പരിവാര്‍ ചുട്ടുകൊന്ന മുഹമ്മദ് അഫ്‌റസുലിന്റെ വീട്ടിലെത്തി മുസ്ലിംലീഗ് ഐക്യദാര്‍ഢ്യം

കൊല്‍ക്കത്ത: രാജസ്ഥാനില്‍ ലവ് ജിഹാദ് ആരോപിച്ച് സംഘ്പരിവാര്‍ ജീവനോടെ ചുട്ടു കൊന്ന ബംഗാള്‍ സ്വദേശി മുഹമ്മദ് അഫ്‌റസുലിന്റെ, മാല്‍ഡ ജില്ലയിലെ ഷൊഐബ്പൂര്‍ അഞ്ചലിലെ വസതിയില്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍ സന്ദര്‍ശിച്ച് സാന്ത്വനം പകര്‍ന്നു. മുസ്ലിംലീഗ്  പശ്ചിമ ബംഗാള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഡി അബ്ബ്ാസലി, സംസ്ഥാന സെക്രട്ടറി അബ്ദുല്‍ വഹാബ്, മാല്‍ഡ ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഹുസൈന്‍, മുര്‍ഷിദാബാദ് ജില്ലാ വൈസ് പ്രസിഡന്റ് ഷഫീഖുല്‍ ഇസ്്‌ലാം എന്നിവരുള്‍പ്പെട്ട സംഘം ഭാര്യം മൂന്നു പിഞ്ചു മക്കളും അടങ്ങുന്ന കുടുംബത്തിന് ആത്മവിശ്വാസം പകര്‍ന്നു.

മനസ്സ് മരവിപ്പിക്കുന്ന ക്രൂരതക്കിരയായ ആ മനുഷ്യന്റെ കുടുംബത്തിനോടുള്ള യൂത്ത് ലീഗിന്റെ പിന്തുണയും ഐക്യദാര്‍ഡ്യവും പിന്തുണയും അറിയിച്ച സംഘം നീതിക്കുവേണ്ടിയുള്ള സമരത്തില്‍ കുടുംബത്തോടൊപ്പം അവസാനം വരെ ഉണ്ടാവുമെന്നും ഉറപ്പു നല്‍കി. അഫ്‌സലുവിന്റെ ഘാതകനെ സംരക്ഷിക്കാനുള്ള ബി.ജെ.പിയുടെയും രാജസ്ഥാന്‍ സര്‍ക്കാറിന്റെയും നീക്കത്തിനെതിരെ ബംഗാള്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും നീതി ലഭ്യമാക്കണമെന്നും സംഘത്തോട് കുടുംബം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അഫ്‌സലുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കുമെന്നും എല്ലാ നിലക്കും സംരക്ഷണം ഉറപ്പാക്കുമെന്നും സാബിര്‍ എസ് ഗഫാര്‍ പറഞ്ഞു.

chandrika: