X

രാജസ്ഥാന്‍ വിജയം; ചാണക്യതന്ത്രമൊരുക്കിയത് സച്ചിന്‍ പൈലറ്റ്

 

രാജസ്ഥാനിലെ കോണ്‍ഗ്രസ്സിന്റെ മിന്നും വിജയത്തില്‍ തരിച്ചിരിക്കുകയാണ് കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി. പരാജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര കനത്ത ആഘാതം തീര്‍ത്തും അപ്രതീക്ഷിതം തന്നെയായിരുന്നു. ഇതര സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ്സ് കനത്ത വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിക്ക് ഉണര്‍വ് നല്‍കി കൊണ്ട് രാജസ്ഥാനിലെ വിജയ വാര്‍ത്തയെത്തുന്നത്. വരാനിരിക്കുന്ന ലോകസഭാ തെരെഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരില്‍ വലിയ ആത്മവിശ്വാസമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇക്കാര്യ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രകടിപ്പിക്കാതിരുന്നില്ല.

സച്ചിന്‍ പൈലറ്റ് എന്ന ചാണക്യന്‍

കോണ്‍ഗ്രസ്സ് എല്ലാ സംസ്ഥാനങ്ങളിലും നേരിടുന്ന പൊതുവായ വെല്ലുവിളിയാണ് ശക്തമായ നേതൃത്വത്തിന്റെ അഭാവം. നേതൃതലത്തിലെ ഭിന്നതകളും പാര്‍ട്ടിയെ എക്കാലത്തും വെട്ടിലാക്കിയിരുന്നു. എന്നാല്‍ ഈ തടസ്സങ്ങളെയെല്ലാം മറികടന്നാണ് രജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് വിജയക്കുതിപ്പ് നടത്തിയത്. കേവലം മൂന്ന് മണ്ഡലങ്ങളിലാണ് വിജയച്ചിതെങ്കിലും തിളക്കമുള്ള വിജയമാണ് മൂന്നിടങ്ങളിലും കേണ്‍ഗ്രസ്സിന്റേത്.
കോണ്‍ഗ്രസ്സ് നേതാവ് രാജേഷ് പൈലറ്റിന്റെ മകനാണ് സച്ചിന്‍ പൈലറ്റ്. 76000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ 2009ല്‍ തന്റെ കന്നിയങ്കത്തില്‍ തന്നെ ബി.ജെ.പിയെ പരാജയപ്പെടുത്തിയാണ് രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ 2014 ല്‍ ഒരു ലക്ഷത്തിലേറെ വോട്ടികള്‍ക്ക് പരാജയം രുചിക്കേണ്ടി വന്നതിനുള്ള ശക്തമായ പ്രതികാരമായിരുന്നു പൈലറ്റിന്റെ ഇത്തവണത്തെ തെരെഞ്ഞെടുപ്പ്.
സച്ചിന്‍ പൈലറ്റിന്റെ നേതൃത്വ മികവ് അഭിനന്ദിച്ചു കൊണ്ടു ഇതിനകം വിവിധ നേതാക്കന്മാര്‍ രംഗത്തു വന്നിട്ടുണ്ട്. ഒമര്‍ അബ്ദുല്ല ട്വിറ്ററില്‍ സച്ചിന്‍ പൈലറ്റിന് വലിയ പ്രശംസയാണ് ചൊരിഞ്ഞത്.

 

chandrika: