Culture
രാജസ്ഥാന് വിജയം; ചാണക്യതന്ത്രമൊരുക്കിയത് സച്ചിന് പൈലറ്റ്
രാജസ്ഥാനിലെ കോണ്‍ഗ്രസ്സിന്റെ മിന്നും വിജയത്തില്‍ തരിച്ചിരിക്കുകയാണ് കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലിരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി. പരാജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര കനത്ത ആഘാതം തീര്‍ത്തും അപ്രതീക്ഷിതം തന്നെയായിരുന്നു. ഇതര സംസ്ഥാനങ്ങളിലെല്ലാം കോണ്‍ഗ്രസ്സ് കനത്ത വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിക്ക് ഉണര്‍വ് നല്കി കൊണ്ട് രാജസ്ഥാനിലെ വിജയ വാര്‍ത്തയെത്തുന്നത്. വരാനിരിക്കുന്ന ലോകസഭാ തെരെഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരില്‍ വലിയ ആത്മവിശ്വാസമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇക്കാര്യ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രകടിപ്പിക്കാതിരുന്നില്ല.
സച്ചിന് പൈലറ്റ് എന്ന ചാണക്യന്
കോണ്‍ഗ്രസ്സ് എല്ലാ സംസ്ഥാനങ്ങളിലും നേരിടുന്ന പൊതുവായ വെല്ലുവിളിയാണ് ശക്തമായ നേതൃത്വത്തിന്റെ അഭാവം. നേതൃതലത്തിലെ ഭിന്നതകളും പാര്‍ട്ടിയെ എക്കാലത്തും വെട്ടിലാക്കിയിരുന്നു. എന്നാല്‍ ഈ തടസ്സങ്ങളെയെല്ലാം മറികടന്നാണ് രജസ്ഥാനില്‍ സച്ചിന് പൈലറ്റ് വിജയക്കുതിപ്പ് നടത്തിയത്. കേവലം മൂന്ന് മണ്ഡലങ്ങളിലാണ് വിജയച്ചിതെങ്കിലും തിളക്കമുള്ള വിജയമാണ് മൂന്നിടങ്ങളിലും കേണ്ഗ്രസ്സിന്റേത്.
കോണ്‍ഗ്രസ്സ് നേതാവ് രാജേഷ് പൈലറ്റിന്റെ മകനാണ് സച്ചിന് പൈലറ്റ്. 76000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ 2009ല്‍ തന്റെ കന്നിയങ്കത്തില്‍ തന്നെ ബി.ജെ.പിയെ പരാജയപ്പെടുത്തിയാണ് രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ 2014 ല്‍ ഒരു ലക്ഷത്തിലേറെ വോട്ടികള്ക്ക് പരാജയം രുചിക്കേണ്ടി വന്നതിനുള്ള ശക്തമായ പ്രതികാരമായിരുന്നു പൈലറ്റിന്റെ ഇത്തവണത്തെ തെരെഞ്ഞെടുപ്പ്.
സച്ചിന് പൈലറ്റിന്റെ നേതൃത്വ മികവ് അഭിനന്ദിച്ചു കൊണ്ടു ഇതിനകം വിവിധ നേതാക്കന്മാര് രംഗത്തു വന്നിട്ടുണ്ട്. ഒമര്‍ അബ്ദുല്ല ട്വിറ്ററില്‍ സച്ചിന് പൈലറ്റിന് വലിയ പ്രശംസയാണ് ചൊരിഞ്ഞത്.
Congratulations @SachinPilot. Superb show in the three results declared today, well done. #RajasthanByPolls
— Omar Abdullah (@OmarAbdullah) February 1, 2018
The big political story today, apart from the populist budget, is the Congress’ stunning win in Rajasthan. Congratulations @SachinPilot
— Nidhi Razdan (@Nidhi) February 1, 2018
Man of the match today undoubtedly @SachinPilot. #RajasthanByPolls pic.twitter.com/qT27gnt6qd
— Shiv Aroor (@ShivAroor) February 1, 2018
People of Rajasthan have Spoken. Congrats @OfficeOfRG @ashokgehlot51 @SachinPilot @drcpjoshi & all other leaders. The workers of @INCIndia fought hard.
— Sushmita Dev (@sushmitadevmp) February 1, 2018
The other story @SachinPilot has really slogged it out … a lesson for congress : needs to have more leaders who hit the ground
— pallavi ghosh (@_pallavighosh) February 1, 2018
news
ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു
സര്‍വീസ് റോഡില്‍ സ്കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ
കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.
മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.
നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
news
മുംബൈയില്‍ വായുമലിനീകരണം രൂക്ഷം; 19 റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ പൂട്ടി
പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം..
മുംബൈ: മുംബൈയില്‍ വായുമലിനീകരണം രൂക്ഷമായതിന്റെ സാഹചര്യത്തില്‍ കര്‍ശന പരിശോധന തുടര്‍ന്ന് എംപിസിബി. പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി 19 റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ (ആര്‍എംസി) പൂട്ടാന്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എംപിസിബി) ഉത്തരവിട്ടു.
ശരിയായ പൊടി നിയന്ത്രണ സംവിധാനങ്ങളോ, എമിഷന്‍ മാനേജ്മെന്റ് സംവിധാനങ്ങളോ, നിയമപരമായ അനുമതികളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളാണിവയെന്ന് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നഗരത്തില്‍ എംപിസിബി നിലവില്‍ 32 ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകള്‍ (സിഎക്യുഎംഎസ്) പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മുംബൈ, താനെ, നവി മുംബൈ, കല്യാണ്‍, പന്‍വേല്‍ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം. ഇതില്‍ 14 സ്റ്റേഷനുകള്‍ ബിഎംസി വഴിയാണ് പ്രവര്‍ത്തിക്കുന്നത്.
ഈ സ്റ്റേഷനുകളില്‍നിന്നുള്ള തത്സമയ വായുഗുണനിലവാര സൂചിക (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡാഷ്ബോര്‍ഡില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും. മാധ്യമ പ്ലാറ്റ്ഫോമുകള് വഴി പ്രക്ഷേപണം ചെയ്യും.
മഹാരാഷ്ട്രയിലുടനീളം 22 മൊബൈല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് വാനുകള്‍ കൂടി എംപിസിബി വിന്യസിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ആര്‍എംസി പ്ലാന്റുകള്‍ക്കായി പുതുക്കിയ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ എംപിസിബി പുറപ്പെടുവിച്ചിരുന്നു. എംപി സിബിക്ക് റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓം ഗ്ലോബല്‍ ഓപ്പറേഷന്, എസ്എസ്ജി ലിമിറ്റഡ്, രംഭ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റി കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു.
താനെയിലും നവി മുംബൈയിലും ആറ് ആര്‍എംസി യൂണിറ്റുകളും കല്യാണില്‍ ഒന്‍പത് യൂണിറ്റുകളും മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടതായി ബോര്‍ഡ് അറിയിച്ചു.
ഇതോടെ മൊത്തം പൂട്ടുന്നവ 19 ആയി. നിബന്ധനകള്‍ പാലിക്കാത്ത വ്യവസായങ്ങള്‍ക്കെതിരേ നടപടികള്‍ തുടരുമെന്നും എംപിസിബി വ്യക്തമാക്കി.
news
വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയും മൂന്നു പേരും അറസ്റ്റില്‍
ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും..
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഭാര്യയും മൂന്നു പേരും അറസ്റ്റില്‍. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന് ഫയാസ് സാക്കിര്‍ ഹുസൈന് ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്. കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്.
ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപമാണ് കണ്ടെത്തിയത്. ടിപ്പണ്ണയും ഹസീനയും കുടുംബ തര്‍ക്കങ്ങള്‍ കാരണം വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഹസീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹ മോചനത്തിനു ടിപ്പണ്ണ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് ഷഹാപൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ മുകേഷ് ധാഗെ പറഞ്ഞു.
ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബര്‍ 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, സഹോദരി ഹസീനയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.
-
kerala3 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News3 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india3 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍

