india
രാജസ്ഥാനില്‍ സ്ലീപ്പര്‍ ബസിന് തീപിടിച്ച് പത്ത് പേര്‍ മരിച്ചു
പതിനാറ് പേര്‍ക്ക് പൊള്ളലേറ്റ് പരിക്കേല്‍ക്കുകയും ചെയ്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് തായത്ത് ഗ്രാമത്തിന് സമീപം ജയ്സാല്‍മീറില്‍ നിന്ന് ജോധ്പൂരിലേക്ക് പോവുകയായിരുന്ന എയര്‍കണ്ടീഷന്‍ സ്ലീപ്പര്‍ ബസ്സിന് തീപിടിച്ച് പത്ത് മരണം. പതിനാറ് പേര്‍ക്ക് പൊള്ളലേറ്റ് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
പരിക്കേറ്റവരെ ജയ്സാല്‍മീറിലെ ജവഹര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ജോധ്പൂരിലേക്ക് റഫര്‍ ചെയ്തു. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും 70% വരെ പൊള്ളലേറ്റതായി പറയപ്പെടുന്നു. ജയ്സാല്‍മീറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള യുദ്ധ മ്യൂസിയം കടക്കുന്നതിനിടെ ബസിന്റെ പിന്‍ഭാഗത്ത് നിന്നാണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.
സ്വകാര്യ ബസില്‍ 57 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കനത്ത ചൂട് കാരണം രക്ഷാപ്രവര്‍ത്തനം വൈകിയതിനാല്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വൈകുന്നേരം വരെ വാഹനത്തിനുള്ളില്‍ തന്നെ കിടന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും ബസ് പൂര്‍ണമായും കത്തിനശിച്ചതായി മുനിസിപ്പല്‍ കൗണ്‍സില്‍ ഫയര്‍ ഓഫീസര്‍ കൃഷ്ണപാല്‍ സിംഗ് റാത്തോഡ് പറഞ്ഞു. ‘ഞങ്ങളുടെ സംഘം തീ അണച്ചെങ്കിലും, 10 മുതല്‍ 12 വരെ യാത്രക്കാര്‍ ജീവനോടെ കത്തിക്കരിഞ്ഞതായി ഭയപ്പെടുന്നു,’ മിസ്റ്റര്‍ റാത്തോഡ് പറഞ്ഞു.
ദൃക്സാക്ഷികളുടെ വിവരണമനുസരിച്ച്, തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തീവ്രശ്രമത്തില്‍ നിരവധി യാത്രക്കാര്‍ ഓടുന്ന വാഹനത്തില്‍ നിന്ന് പുറത്തേക്ക് ചാടി. ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തയ്യാട് ഗ്രാമത്തിലെ താമസക്കാരും വഴിയാത്രക്കാരും രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ സ്ഥലത്തെത്തി.
india
യു.പിയില്‍ ഈ വര്‍ഷം ഏറ്റുമുട്ടലിനിടെ പൊലീസ് വെടിവച്ചു കൊന്നത് 42 പേരെ
2018 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 41 കൊലപാതകങ്ങളുടെ കണക്കാണ് മറികടന്നത്.
ഈ വര്‍ഷം അവസാനിക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടലില്‍ പൊലീസ് വെടിവച്ചു കൊന്നത് 42 പേരെ. കഴിഞ്ഞ 36 ദിവസത്തിനുള്ളില്‍ മാത്രം വെടിവച്ച് കൊന്നത് 10 പേരെയാണ്. 2018 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 41 കൊലപാതകങ്ങളുടെ കണക്കാണ് മറികടന്നത്.
2025 ല്‍ 42, 2018 ല്‍ 41, 2019 ല്‍ 34 , 2017 ല്‍ 28 , 2020, 2021, 2023 എന്നീ വര്‍ഷങ്ങളില്‍ 26, 2024 ല്‍ 22, 2022 ല്‍ 14 എന്നിങ്ങനെയാണ് ഏറ്റുമുട്ടലില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ മാത്രം മരിച്ചവരുടെ കണക്ക്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച കന്നുകാലിയെ മോഷ്ടിച്ച കേസില്‍ പ്രതിയായ മുഹമ്മദ് വാഖിഫിനെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) അസംഗഢിലെ റൗണാപര്‍ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ കൊല ചെയ്തു. ഇതോടെ 2017 മാര്‍ച്ച് മുതല്‍ 2025 നവംബര്‍ 7 വരെ പോലീസ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട മൊത്തം കുറ്റവാളികളുടെ എണ്ണം 259 ആയി. മനുഷ്യാവകാശ ലംഘനത്തിനും കുറ്റവാളികളെ മതടിസ്ഥാനത്തില്‍ ലക്ഷ്യം വച്ച് കൊലചെയ്യുന്നതിനുമെരെ പ്രതിപക്ഷ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2017 മാര്‍ച്ച് മുതല്‍ ഉത്തര്‍പ്രദേശ് പോലീസ് 15,000ത്തിലധികം ഏറ്റുമുട്ടലുകളില്‍ നടന്നു, ഇതില്‍ 259 കുറ്റവാളികള്‍ കൊലചെയ്യപ്പെടുകയും 10,000ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
india
കേന്ദ്ര സർവകലാശാലകളിലെ തെരഞ്ഞടുപ്പ് ഫലം എ ബി വി പി യുടെ വിദ്യാർഥി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള തിരിച്ചടി :എം എസ് എഫ്
.കേന്ദ്ര സർക്കാരിൻ്റെ അധികാരം ദുരുപയോഗം ചെയ്ത് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി തെരഞ്ഞടുപ്പ് ആട്ടിമറിക്കാൻ തുടക്കം മുതൽ എ ബി വി പി ശ്രമിച്ചു, എന്നാൽ രാഷ്ട്രത്തിൻ്റെ മതേതര പാരമ്പര്യത്തെ വർഗീയതയുടെ കാവി അണിയിക്കാനുള്ള എബിവിപി അജണ്ടക്ക് എതിരെ വിദ്യാർഥികൾ ഒന്നിച്ച് നിന്നതിന്റെ ഫലമാണ് തെരഞ്ഞടുപ്പിൽ പ്രതിഫലിച്ചതെന്നും സാജു പറഞ്ഞു.
ന്യൂഡൽഹി : കഴിഞ്ഞ ദിവസം നടന്ന ഡൽഹി ജെ എൻ യു , പോണ്ടിച്ചേരി സർവകലാശാലകളിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞടുപ്പ് ഫലം എ ബി വി പി യുടെ വിദ്യാർത്ഥി വിരുദ്ധനയങ്ങൾക്കും ധാർഷ്ട്യത്തിനും ഏറ്റ കനത്തതിരിച്ചടിയാണെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു .കേന്ദ്ര സർക്കാരിൻ്റെ അധികാരം ദുരുപയോഗം ചെയ്ത് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി തെരഞ്ഞടുപ്പ് ആട്ടിമറിക്കാൻ തുടക്കം മുതൽ എ ബി വി പി ശ്രമിച്ചു, എന്നാൽ രാഷ്ട്രത്തിൻ്റെ മതേതര പാരമ്പര്യത്തെ വർഗീയതയുടെ കാവി അണിയിക്കാനുള്ള എബിവിപി അജണ്ടക്ക് എതിരെ വിദ്യാർഥികൾ ഒന്നിച്ച് നിന്നതിന്റെ ഫലമാണ് തെരഞ്ഞടുപ്പിൽ പ്രതിഫലിച്ചതെന്നും സാജു പറഞ്ഞു. ഫാസിസ്റ്റ് വിരുദ്ധ മുന്നണിക്ക് ശക്തി പകരാൻ എം എസ് എഫ് പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ദേശീയതലത്തിൽ മതേതര വിദ്യാർഥി മുന്നണി പടുത്തുയർത്തുന്നതിന് ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം അഭിപ്രായപെട്ടു.

പോണ്ടിച്ചേരി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായി വിജയിച്ച എം എസ് എഫ് പ്രതിനിധികളായ ഫിദ, നിഹാൽ എന്നിവരെ എം എസ് എഫ് ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.
india
മധ്യപ്രദേശില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പിയത് പേപ്പറില്‍, ഹൃദയം തകര്‍ന്നെന്ന് രാഹുല്‍ ഗാന്ധി
ഭോപ്പാല്‍ മധ്യപ്രദേശിലെ സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പേപ്പറില്‍ നല്‍കിയ സംഭവം വിവാദത്തില്‍. ഷിയോപൂര്‍ ജില്ലയിലെ വിജയപൂരിലെ ഹാള്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ, രാഹുല്‍ ഗാന്ധി ഉള്‍പ്പടെ നിരവധി പേര്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.
വിവരം അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇരുപത് വര്‍ഷത്തെ ബിജെപി ഭരണത്തിനിടെ കുട്ടികളുടെ പ്ലേറ്റുകള്‍ പോലും മോഷ്ടിക്കപ്പെട്ടു. ഭാവിഭാഗ്ദാനങ്ങള്‍ക്ക് പാത്രം നല്‍കാത്തത് ദയനീയമാണെന്നും രാഹുല്‍ ഗാന്ധി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
आज मध्य प्रदेश जा रहा हूं।
और जब से ये खबर देखी है कि वहां बच्चों को मिड-डे मील अख़बार पर परोसा जा रहा है, दिल टूट सा गया है।
ये वही मासूम बच्चे हैं जिनके सपनों पर देश का भविष्य टिका है, और उन्हें इज़्ज़त की थाली तक नसीब नहीं।
20 साल से ज्यादा की BJP सरकार, और बच्चों की थाली… pic.twitter.com/ShQ2YttnIs
— Rahul Gandhi (@RahulGandhi) November 8, 2025
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഷിയോപൂര്‍ ജില്ലാ കലക്ടര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോട് (എസ്ഡിഎം) അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉച്ചഭക്ഷണം നല്‍കുന്നതിന് ചുമതലപ്പെട്ട സ്വയം സഹായത്തെ പിരിച്ചുവിടുകയും സ്‌കൂള്‍ പ്രിന്‍സിപ്പലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
സാധാരണക്കാര്‍ പഠിക്കുന്ന സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പ്രധാനമന്ത്രി പോഷണ്‍ ശക്തി നിര്‍മാണ്‍ പദ്ധതിയുടെ നടത്തിപ്പിലെ കെടുകാര്യസ്ഥതയാണ് സംഭവം തുറന്നുകാണിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 2023ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാനവാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ നിലവാരം വര്‍ധിപ്പിക്കുമെന്നത്. എന്നാല്‍ അത് വെറും വാഗ്ദാനം മാത്രമായി തുടരുകയാണെന്നും കോണ്‍ഗ്രസ് പറയുന്നു.
-
kerala3 days agoദേവസ്വം ബോര്‍ഡ് കാലാവധി നീട്ടാനുള്ള നീക്കം സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കാന്‍; സണ്ണി ജോസഫ്
-
kerala3 days ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News3 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
News3 days ago‘ഞങ്ങളെ ഭരിക്കുന്നത് ക്രിക്കറ്റല്ല’; അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളില്‍ ഹസ്തദാനരീതി തുടരും
-
Film3 days agoരജനികാന്ത് നായകനായി, കമല്‍ ഹാസന് നിര്‍മിക്കുന്ന ചിത്രം; ‘തലൈവര്‍ 173’ പ്രഖ്യാപിച്ചു
-
News3 days agoതൃശൂരില്‍ ദാരുണ അപകടം; ലോറിയില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
-
News2 days agoഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീം പ്രഖ്യാപിച്ചു; ഛേത്രിയും സഹലും പുറത്ത്
-
News2 days agoസൂപ്പര്‍ കപ്പില്‍ നിര്‍ണായക പോരാട്ടം; സെമിയിലേക്ക് ഒരു സമനില മതി ബ്ലാസ്റ്റേഴ്സിന്

