Connect with us

india

ജയ്പൂരിലെ സവായ് മാന്‍ സിംഗ് ആശുപത്രിയിലെ ഐസിയുവില്‍ വന്‍ തീപിടിത്തം; ആറ് പേര്‍ മരിച്ചു

ട്രോമ ഐസിയുവില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതിനാല്‍ തീ പെട്ടെന്ന് പടരുകയും വിഷവാതകം പുറത്തുവിടുകയും ചെയ്തതായി എസ്എംഎസ് ഹോസ്പിറ്റല്‍ ട്രോമ സെന്റര്‍ ഇന്‍ ചാര്‍ജ് ഡോ.അനുരാഗ് ധക്കാട് പറഞ്ഞു.

Published

on

രാജസ്ഥാനിലെ ജയ്പൂരിലെ സവായ് മാന്‍ സിംഗ് (എസ്എംഎസ്) ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) ഉണ്ടായ വന്‍ തീപിടിത്തത്തില്‍ ആറ് രോഗികള്‍ മരിച്ചതായി തിങ്കളാഴ്ച പുലര്‍ച്ചെ അധികൃതര്‍ അറിയിച്ചു.

ട്രോമ ഐസിയുവില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതിനാല്‍ തീ പെട്ടെന്ന് പടരുകയും വിഷവാതകം പുറത്തുവിടുകയും ചെയ്തതായി എസ്എംഎസ് ഹോസ്പിറ്റല്‍ ട്രോമ സെന്റര്‍ ഇന്‍ ചാര്‍ജ് ഡോ.അനുരാഗ് ധക്കാട് പറഞ്ഞു.

തീ പടര്‍ന്ന് പിടിച്ച ട്രോമ ഐസിയുവില്‍ 11 രോഗികളുണ്ടായിരുന്നുവെന്ന് ഡോ.ധക്കാദ് പറഞ്ഞു.

ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഭൂരിഭാഗവും അബോധാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ ട്രോമ സെന്ററിന് രണ്ടാം നിലയില്‍ രണ്ട് ഐസിയുകളുണ്ട്: ഒരു ട്രോമ ഐസിയുവും ഒരു സെമി ഐസിയുവും. ഞങ്ങള്‍ക്ക് അവിടെ 24 രോഗികളുണ്ടായിരുന്നു; 11 ട്രോമ ഐസിയുവിലും 13 പേര്‍ സെമി ഐസിയുവിലും. ട്രോമ ഐസിയുവില്‍ ഒരു ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി, തീ അതിവേഗം പടര്‍ന്ന് വിഷവാതകങ്ങള്‍ പുറപ്പെടുവിച്ചു,’ അദ്ദേഹം പറഞ്ഞു.

ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഭൂരിഭാഗവും അബോധാവസ്ഥയിലായിരുന്നു. ഞങ്ങളുടെ ട്രോമ സെന്റര്‍ ടീമും നഴ്സിംഗ് ഓഫീസര്‍മാരും വാര്‍ഡ് ബോയ്സും ചേര്‍ന്ന് ഉടന്‍ തന്നെ അവരെ ട്രോളികളില്‍ കയറ്റി രക്ഷപെടുത്തി ICU വില്‍ നിന്ന് കഴിയുന്നത്ര രോഗികളെ കൊണ്ടുവന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി. അവരില്‍ ആറ് രോഗികളും വളരെ ഗുരുതരമാണ്; CPR ഉപയോഗിച്ച് അവരെ പുനരുജ്ജീവിപ്പിക്കാന്‍ ഞങ്ങള്‍ വളരെ ശ്രമിച്ചു, പക്ഷേ അവരെ രക്ഷിക്കാനായില്ല,’ ആശുപത്രി അധികൃതര്‍ പറഞ്ഞു.

അഞ്ച് രോഗികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരിച്ചവരില്‍ രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ്.

india

ബെംഗളൂരുവില്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പെണ്‍കുട്ടി പിടിയില്‍

ബെംഗളൂരിവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടികൊണ്ട് പോകാനുള്ള ശ്രമം അമ്മയുടെ ബന്ധു ഇടപ്പെട്ട് തടഞ്ഞു.

Published

on

ബെംഗളൂരിവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടികൊണ്ട് പോകാനുള്ള ശ്രമം അമ്മയുടെ ബന്ധു ഇടപ്പെട്ട് തടഞ്ഞു. ജയനഗര്‍ സ്വദേശിയായ അസ്മ ബാനുവിന്റെ അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനെയാണ്് തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലെ ജനറല്‍ വാര്‍ഡില്‍ എത്തിയ റാഫിയയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും അസ്മയുമായി സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് അസ്മ ശുചിമുറിയില്‍ പോയപ്പോള്‍ റാഫിയ കുഞ്ഞിനെ എടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍ അസ്മയുടെ സഹോദരി സിമ്രാന്‍ സമയബന്ധിതമായി ഇടപ്പെട്ട് പ്രതിയെ തടഞ്ഞു ജീവനക്കാരെ വിവരം അറിയിച്ചു. ആശുപത്രി അധികൃതരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് റാഫിയയെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു.

Continue Reading

india

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിച്ചു, രണ്ടാംഘട്ട വിധിയെഴുത്ത് മറ്റന്നാൾ

122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്‍ പോളിങ് ബൂത്തിലേക്കെത്തുന്നത്.

Published

on

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിച്ചു. നാളത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം മറ്റന്നാളാണ് വോട്ടിങ് നടക്കുക. നവംബര്‍ 6ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 121 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. 64.46 ശതമാനമായിരുന്നു പോളിങ്. 122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്‍ പോളിങ് ബൂത്തിലേക്കെത്തുന്നത്.

അവസാനവട്ട പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് വിവിധയിടങ്ങളില്‍ റാലികള്‍ നടന്നു. അതേസമയം, വോട്ട് കൊള്ളയില്‍ ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമര്‍ശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എങ്ങോട്ടുതന്നെ പോയാലും വോട്ടു കൊള്ളയുടെ പേരില്‍ പിടിക്കപ്പെടുമെന്ന് പ്രചാരണ റാലിയില്‍ അദ്ദേഹം പറഞ്ഞു. മോദിക്കും ഷായ്ക്കും തിരഞ്ഞെടുപ്പ് കമ്മിഷനും വോട്ടുകൊള്ള ആരോപണത്തില്‍ മറുപടിയില്ല. സത്യം എന്താണെന്ന് ഇപ്പോള്‍ ജനങ്ങളുടെ മുന്നിലുണ്ട് –രാഹുല്‍ ഗാന്ധി പറഞ്ഞു.

Continue Reading

india

ഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതി; സംസ്‌കാര ചടങ്ങിനിടെ ശ്വസിച്ച് യുവാവ്

ഉടന്‍ മറ്റൊരു ആശുപത്രിയില്‍ എത്തിച്ച യുവാവ് ചികിത്സയില്‍ തുടരുകയാണ്.

Published

on

ബംഗളൂരുവില്‍ ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതിയ യുവാവ് സംസ്‌കാര ചടങ്ങിനിടെ ശ്വസിച്ചു. : ഗഡാഗ്‌ബെറ്റാഗേരിയയില്‍ ആണ് സംഭവം. ഉടന്‍ മറ്റൊരു ആശുപത്രിയില്‍ എത്തിച്ച യുവാവ് ചികിത്സയില്‍ തുടരുകയാണ്.

ഗഡാഗ്‌ബെറ്റാഗേരി നിവാസിയായ നാരായണ്‍ വന്നാള്‍ (38) ധാര്‍വാഡിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ തലച്ചോറിലെ രക്തസ്രാവത്തിനും പിത്താശയ സംബന്ധമായ അസുഖത്തിനും ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശേഷം നില ഗുരുതരമായി. അബോധാവസ്ഥയിലേക്ക് വഴുതി.

പിന്നാലെ മരിച്ചതായി ‘സ്ഥിരീകരിച്ചു’. കുടുംബാംഗങ്ങള്‍ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തു. ആംബുലന്‍സില്‍ വീട്ടിലേക്ക് എത്തിച്ചു. എന്നാല്‍, സംസ്‌കരിക്കാന്‍ കുഴിയിലേക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് യുവാവ് ശ്വസിക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഉടന്‍ ബെറ്റഗേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ യുവാവ് അവിടെ ചികിത്സയിലാണ്.

Continue Reading

Trending