Connect with us

kerala

ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

മലയോര മേഖലയിലായിരിക്കും മഴ കൂടുതലും പ്രതീക്ഷിക്കുന്നത്.

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് ശേഷം/ രാത്രി ആയിരിക്കും മഴ ലഭിക്കുക. മലയോര മേഖലയിലായിരിക്കും മഴ കൂടുതലും പ്രതീക്ഷിക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അതിനിടെ തീവ്ര ചുഴലിക്കാറ്റ് ‘ശക്തി’ വടക്ക് കിഴക്കന്‍ അറബിക്കടലില്‍ തുടരുകയാണ്. ഇന്ന് രാവിലെ വരെ തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ശക്തി തുടര്‍ന്ന് ശക്തി കുറയും. തുടര്‍ന്ന് ദിശ മാറി കിഴക്ക് ഭാഗത്തേക്ക് നീങ്ങി വീണ്ടും ശക്തി കുറയാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സമരം തുടരുമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍; ആവശ്യങ്ങളില്‍ ഉറപ്പ് ലഭിച്ചില്ലെന്ന് KGMCTA

ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചില്ലെന്ന് KGMCTA ഭാരവാഹികള്‍ വ്യക്തമാക്കി.

Published

on

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം തുടരാന്‍ തീരുമാനിച്ചു. ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചില്ലെന്ന് KGMCTA ഭാരവാഹികള്‍ വ്യക്തമാക്കി. ഈ മാസം 13-ന് നിശ്ചയിച്ച സമ്പൂര്‍ണ ഒ.പി. ബഹിഷ്‌കരണം നടക്കും എന്നും സംഘടന അറിയിച്ചു.

ആരോഗ്യമന്ത്രി 44 നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയതായും, കൂടുതല്‍ തസ്തികകള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയതായും അറിയിച്ചെങ്കിലും, ശമ്പള പരിഷ്‌കരണ കുടിശ്ശിക സംബന്ധിച്ച് ധനമന്ത്രിയുമായി സംസാരിക്കാമെന്നതില്‍ മാത്രമാണ് മന്ത്രി നിലപാട് വ്യക്തമാക്കിയതെന്ന് KGMCTA സംസ്ഥാന പ്രസിഡന്റ് ഡോ. റൊസ്നാരാ ബീഗം പറഞ്ഞു.

ധനമന്ത്രിയുമായി ചര്‍ച്ചയ്ക്കുള്ള സമയം ഇതുവരെ അനുവദിച്ചിട്ടില്ലെന്നും, അതിനുള്ള ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കാനാകില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ശമ്പള കുടിശ്ശിക അടയ്ക്കുക, മെഡിക്കല്‍ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് KGMCTAയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. ജൂലൈ ഒന്നുമുതല്‍ റിലേ ഒ.പി. ബഹിഷ്‌കരണ സമരം തുടരുകയാണ്. സമരത്തിനിടെയായിരുന്നു ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്, എന്നാല്‍ ഉറപ്പില്ലാത്ത വാഗ്ദാനങ്ങള്‍ മൂലം സമരം തുടരാനാണ് സംഘടനയുടെ തീരുമാനം.

 

Continue Reading

kerala

ഡിസംബര്‍ എട്ടുമുതല്‍ 12വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരീക്ഷാമാറ്റം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ എട്ടുമുതല്‍ 12വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരീക്ഷാമാറ്റം. മാറ്റിവച്ച പരീക്ഷകള്‍ 2026 ഫെബ്രുവരിയില്‍ നടത്തുമെന്നും തീയതികള്‍ പിന്നീട് അറിയിക്കുമെന്നും പിഎസ് സി അറിയിച്ചു.

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നാണ് പ്രഖ്യാപിച്ചത്. രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 11 ന് ആയിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ശനിയാഴ്ചയാണ്. തീയതി പ്രഖ്യാപിച്ചതോടെ, മട്ടന്നൂര്‍ ഉള്‍പ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

സംസ്ഥാനത്ത് 1200 തദ്ദേശ സ്ഥാപനങ്ങളാണ് ഉള്ളത്. അതില്‍ മട്ടന്നൂര്‍ നഗരസഭയിലെ കാലാവധി കഴിഞ്ഞിട്ടില്ല. അതിനാല്‍ അതൊഴികെ, 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 മുനിസിപ്പാലിറ്റിയിലെ 3205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആകെ 23,576 വാര്‍ഡുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ വാര്‍ഡും ഓരോ നിയോജകമണ്ഡലമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാത്താകെ, 2, 84,30,761 ലേറെ വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1, 34,12,470 പുരുഷക 1,50,180,10 പേര്‍ സ്ത്രീകളുമാണ്. 281 ട്രാന്‍സ് ജെന്‍ഡറുകളും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നു. പ്രവാസി വോട്ടര്‍മാരായി 2841 പേരും ഉള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

Continue Reading

kerala

കടയ്ക്കലില്‍ യുവതിക്ക് മര്‍ദ്ദനം; മൈക്രോ ഫിനാന്‍സ് ജീവനക്കാര്‍ക്കെതിരെ പരാതി

കടയ്ക്കല്‍ കാരക്കാട് തോട്ടുകര പുത്തന്‍വീട്ടില്‍ അശ്വതി (33)ക്കാണ് മര്‍ദ്ദനമേറ്റത്.

Published

on

കടയ്ക്കല്‍: ലോണ്‍ അടവ് വിഷയത്തില്‍ യുവതിക്ക് നേരെ മൈക്രോ ഫിനാന്‍സ് ജീവനക്കാര്‍ അക്രമം നടത്തിയെന്ന പരാതിയുമായി കടയ്ക്കല്‍ സ്വദേശിനി പൊലീസില്‍ പരാതി നല്‍കി.

കടയ്ക്കല്‍ കാരക്കാട് തോട്ടുകര പുത്തന്‍വീട്ടില്‍ അശ്വതി (33)ക്കാണ് മര്‍ദ്ദനമേറ്റത്. 2023ല്‍ അശ്വതിയുടെ അമ്മ ഉഷ കടയ്ക്കല്‍ എറ്റിന്‍കടവില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ ഫിനാന്‍സ് കമ്പനിയില്‍ നിന്ന് 56,000 രൂപ ലോണെടുത്തിരുന്നു. ആഴ്ചതോറും 760 രൂപ വീതം അടവായി കൊടുക്കുകയായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവസാന അടവ്. എന്നാല്‍ തുക അടയ്ക്കാനായി ഫിനാന്‍സ് ഓഫിസില്‍ എത്തിയ അശ്വതിയില്‍ നിന്ന് ജീവനക്കാര്‍ പണം വാങ്ങാന്‍ വിസമ്മതിക്കുകയും കലക്ഷന്‍ ഏജന്റുമാര്‍ എത്തുമ്പോള്‍ മാത്രമേ സ്വീകരിക്കൂ എന്നും പറഞ്ഞുവെന്നാണ് പരാതി. പിന്നീട് ഓഫിസിന് മുന്നിലെ വാക്കുതര്‍ക്കം വഷളായി വനിത ജീവനക്കാരും ചേര്‍ന്ന് അശ്വതിയെ മര്‍ദ്ദിച്ചതായി പറയുന്നു.

അക്രമത്തില്‍ അശ്വതിയുടെ കൈക്ക് പരിക്കേറ്റു. നാട്ടുക്കാര്‍ ഇടപ്പെട്ടതോടെ പൊലീസ് എത്തി അശ്വതിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ അശ്വതി കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ താന്‍ നല്‍കിയ പരാതികത്ത് തീര്‍പ്പാക്കാനുള്ള ശ്രമം പൊലീസില്‍ നടക്കുന്നതായി അശ്വതി ആരോപിച്ചു.

 

Continue Reading

Trending