X
    Categories: MoreViews

‘റോഹിംഗ്യന്‍ വംശജര്‍ അഭയാര്‍ഥികളല്ല, അവര്‍ അനധികൃത കുടിയേറ്റക്കാരാണ്’; രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: ഇന്ത്യയിലുള്ള റോഹിംഗ്യന്‍ വംശജര്‍ അഭയാര്‍ത്ഥികളല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു രാജ്‌നാഥ്‌സിംഗിന്റെ പരാമര്‍ശം. റോഹിംഗ്യന്‍ വംശജര്‍ അഭയാര്‍ഥികളല്ല, അവര്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് രാജ്‌നാഥ് പറഞ്ഞു.

റോഹിംഗ്യന്‍കളെ സ്വീകരിക്കാന്‍ മ്യാന്‍മര്‍ തയ്യാറായിരിക്കെ അവരെ തിരിച്ചയക്കുന്നതിനെ ചിലര്‍ എതിര്‍ക്കുന്നത് എന്തിനാണെന്നും രാജ്‌നാഥ് ചോദിച്ചു. അഭയാര്‍ഥി പദവി കിട്ടുന്നതിന് കൃത്യമായി നടപടിക്രമങ്ങളുണ്ട്. ഇവിടെയുള്ള അനധികൃത കുടിയേറ്റക്കാരാരും ഈ നടപടി ക്രമങ്ങളിലൂടെ പോയിട്ടില്ല. റോഹിംഗ്യകളുടെ കാര്യത്തില്‍ ഇന്ത്യ യാതൊരു രാജ്യാന്തര നിയമവും ലംഘിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ എച്ച്.എല്‍ ദത്തു ഈ പരാമര്‍ശത്തോട് പരസ്യമായ വിയോജിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

റോഹിംഗ്യകള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നായിരുന്നു സുപ്രീംകോടതിയില്‍ കേന്ദ്രം വാദിച്ചത്. തീവ്രനിലപാടുകാരായ റോഹിംഗ്യകള്‍ ഇന്ത്യയില്‍ കഴിയുന്ന ബുദ്ധമതക്കാരെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

chandrika: