X

രണ്ടാം ഏകദിനം: ബാറ്റിങില്‍ തിരിച്ചടി; ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടം, 253 വിജയലക്ഷ്യം

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് മോശം സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും വന്‍ സ്‌കോര്‍ നല്‍കാതെ കംഗാരുക്കളള്‍ പിടിമുറുക്കുകയായിരുന്നു.

തുടര്‍ന്ന് വിക്കറ്റുകള്‍ കളയുന്ന കാഴ്ചയാണ് ഉണ്ടായത്. 40 ഓവറില്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

ഒന്നാം ഏകദിനം സ്വന്തമാക്കിയ ഇന്ത്യന്‍ ബാറ്റിങ് നിര ഓസീസ് ബൗളിങിന് മുന്നില്‍ 252 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.
ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ 92 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും 55 റണ്‍സെടുത്ത അജങ്ക്യ രഹാനയും മാത്രമാണ് തിളങ്ങിയത്. 64 പന്തില്‍ ഏഴ് ഫോറുകള്‍ ഉള്‍പ്പെടെയാണ് രഹാനെ 55 റണ്‍സെടുത്തത്.

മറുപടി ബാറ്റിങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് രണ്ട് ഇന്ത്യന്‍ ബോളിങിന് മുന്നില്‍ പതറുകയാണ്. രണ്ട് അക്കം പൂര്‍ത്തിയാക്കുന്നതിനിനെ കംഗാരു നിരയില്‍ രണ്ടുപേര്‍ പവലിയനിലേക്ക് മടങ്ങുന്ന കാഴ്ചയാണ് ഈഡന്‍ ഗര്‍ഡനില്‍ ഉണ്ടായിരിക്കുന്നത്.

സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓസീസ് ഓപ്പണര്‍മാരായ ഹില്‍റ്റണ്‍ കാര്‍ട്‌റൈറ്റിനേയും ഡേവിഡ് വാര്‍ണറിനെയും ഭുവനേശ്വര്‍ മടക്കുകയായിരുന്നു.

92 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോഹ്ലിയുടെ മികവിലാണ് ഇന്ത്യ 200 കടന്നത്. 107 പന്തില്‍ എട്ട് ഫോറുകള്‍ നേടിയ കോഹ്ലി സെഞ്ച്വറിക്ക് എട്ട് റണ്‍സ് അകലെ പുറത്താവുകയായിരുന്നു.

തുടര്‍ന്ന് വന്‍ പ്രതീക്ഷയായി എത്തിയ മുന്‍ ക്യാപ്റ്റന്‍ ധോണി, അഞ്ച് റണ്‍സ് ചേര്‍ക്കുന്നതിനിടെ റിച്ചാര്‍ഡ്‌സന്റെ ബൗളില്‍ മടങ്ങി.
രോഹിത് ശര്‍മ (ഏഴ്), അജങ്ക്യ രഹാനെ (55), മനീഷ് പാണ്ഡെ (മൂന്ന്), കേദാര്‍ ജാദവ് (24) തുടങ്ങിയവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍.

ഓസീസ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ സ്മിത്തും (16), ട്രാവിസ് ഹെഡുമാണ് ഇപ്പോള്‍ ക്രീസില്‍, സ്‌കോര്‍ 11 ഓവറില്‍ 49-2.

 

Updating…..

chandrika: