X

രാജസ്ഥാനിലെ ആള്‍കൂട്ട കൊലപാതകം: നാല് പ്രതികള്‍ക്ക് 7 വര്‍ഷം തടവ്

2018ല്‍ പശുക്കടത്ത് ആരോപിച്ച് കര്‍ഷകനെ കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ക്ക് രാജസ്ഥാന്‍ കോടതി ഇന്ന് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2018 ജൂലായില്‍ രാജസ്ഥാനിലെ അല്‍വാറില്‍ നിന്ന് രണ്ട് പശുക്കളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ രക്ബര്‍ ഖാനും സുഹൃത്ത് അസ്ലമും ഗോസംരക്ഷകരുടെ ഒരു സംഘം ആക്രമിക്കുകയായിരുന്നു.

രക്ബറിനെ വടിയും കല്ലും ഉപയോഗിച്ച് മര്‍ദിച്ചത് കണ്ട് പേടിച്ച് സുഹൃത്ത് രക്ഷപ്പെടുകയായിരുന്നു. ധര്‍മേന്ദ്ര യാദവ്, പരംജീത്, വിജയ് കുമാര്‍, നരേഷ് കുമാര്‍ എന്നീ പ്രതികളെ മനഃപൂര്‍വമല്ലാത്ത നരഹത്യ, അന്യായമായി തടഞ്ഞുനിര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കുറ്റക്കാരായി കണ്ടെത്തി. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ ഒരാളെ കോടതി വെറുതെ വിട്ടു.

നവല്‍ കിഷോറിനെ കുറ്റവിമുക്തനാക്കിയത് പ്രതിക്കെതിരെ മതിയായ തെളിവുകളുടെ അഭാവത്തിലാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അശോക് ശര്‍മ പറഞ്ഞു. മൂന്ന് മണിക്കൂറോളം വൈകിയാണ് പൊലീസ് രക്ബര്‍ ഖാനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

webdesk14: