X

രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി- കപ്പിരിക്കാട് റോഡ് വികസനത്തിന് നാലായിരം കോടി രൂപ അനുവദിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ പാശ്ചാത്തലവികസനത്തില്‍ കോടികളുടെ പദ്ധതിവിഹിതം. രാമനാട്ടുകരയില്‍ നിന്നും വളാഞ്ചേരി വരെ ദേശീയപാത66 ആറുവരി പാതയാക്കി ഇരട്ടിപ്പിക്കാനുള്ള പദ്ധതിക്കും വളാഞ്ചേരി-കപ്പനിക്കാട് റോഡിനും കൂടി നാലായിരത്തിലധികം കോടി രൂപ അനുവദിച്ചു. മലപ്പുറം ജില്ലയുടെ രണ്ടതിര്‍ത്തികള്‍ ബന്ധിപ്പിക്കുന്ന റോഡുകള്‍ക്കാണ് ഫണ്ടനുവദിച്ചിരിക്കുന്നത്.

പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നീ എംപി മാരുടെ ഇടപെടലിനെ തുടര്‍ന്നാണ് മലപ്പുറത്തിന്റെ ഗതാഗത മുഖച്ഛായ മാറ്റിമറിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ക്ക് ഭീമമായ തുക അനുവദിച്ചുകിട്ടിയത്. രാമനാട്ടുകര ബൈപ്പാസ് ജംഗ്ഷനില്‍ നിന്ന് വളാഞ്ചേരിയിലേക്കുള്ള റോഡിന് 19,45,06,00,000 കോടി രൂപയും വളാഞ്ചേരി ജംഗ്ഷന്‍ മുതല്‍ കപ്പരിക്കാട് വരെയുള്ള റോഡിന് 17,05,88,00,000 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്.

ദേശീയ പാതവികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര തുകയുടെ വിതരണോദ്ഘാടനം നവംബറില്‍ മലപ്പുറത്ത് നടന്നിരുന്നു. റോഡ് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ നടപടി ഉള്‍പ്പെടെ ദേശീയപാത അതോറിറ്റി നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്. ജില്ലയിലെ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട പരിപാടികളും അതിവേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ തുടങ്ങുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.

2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് നഷടപരിഹാര വിതരണം നടക്കുന്നത്്. ദേശീയപാത ഭൂമി ഏറ്റെടുക്കലില്‍ നഷ്ടപരിഹാരത്തിന് പുറമെ പുനരധിവാസത്തിനുള്ള സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം ഭൂമിക്കും, കെട്ടിടങ്ങളുള്‍പ്പെടെയുള്ള എല്ലാ നിര്‍മിതികള്‍ക്കും കാര്‍ഷിക വിളകള്‍ക്കും, മരങ്ങള്‍ക്കും പ്രത്യേകമായി വില നിര്‍ണയം നടത്തി സമശ്വാസപ്രതിഫലവും ചേര്‍ത്തുള്ള തുകയാണ് നഷ്ടപരിഹാരമായി നല്‍കിയത്.

 

web desk 3: