X

എല്ലാ വിമര്‍ശനങ്ങളേയും സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: യുഡിഎഫിനെതിരെ ഉയര്‍ന്ന് വിമര്‍ശനങ്ങളെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.മുരളീധരന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ പോസിറ്റീവായി സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല് പറഞ്ഞു. മുരളീധരന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തും മുതിര്‍ന്ന നേതാവും മുന്‍ കെപിസിസി പ്രസിഡന്റുമാണ്. യുഡിഎഫിനെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണ് മുരളീധരന്‍ പറഞ്ഞതിന്റെ അര്‍ഥം. അതില്‍ വിമര്‍ശനമില്ലെന്നും നിലവിലുള്ള സമര പരിപാടികള്‍ കൂടുതല്‍ ശക്തമാകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫിന്റെ പ്രവര്‍ത്തനരീതി എല്‍ഡിഎഫില്‍ നിന്നു വ്യത്യസ്തമാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭം വേണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടത്. മുസ്‌ലിം ലീഗിന്റെ അഭിപ്രായവും യുഡിഎഫിനെ ശക്തിപ്പെടുത്തണമെന്നതാണ്. എല്ലാം സ്വാഗതം ചെയ്യുന്നു. ആന്റണിയുടെ ഉപദേശത്തെയും ഉള്‍ക്കൊള്ളുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

ഉണ്ണിത്താന്റെ അഭിപ്രായ പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, എല്ലാവരും കൂടി അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു ചെന്നിത്തല മറുപടി. ചെറിയ അഭിപ്രായ വ്യത്യാസങ്ങളുണ്ട് അത്രയേ ഉള്ളൂ. എന്നാല്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും സുധീരനും ഉമ്മന്‍ചാണ്ടിയും താനും മൂന്നു വഴിക്കല്ല പോകുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

chandrika: