X

റംസിയുടെ ആത്മഹത്യ, പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമം; മുഖ്യമന്ത്രിക്ക് പരാതി നല്‍കും

കൊല്ലം: പ്രതിശ്രുത വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ശ്രമമെന്ന് ബന്ധുക്കള്‍. ദുര്‍ബല വകുപ്പുകള്‍ ഇട്ട് പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് റംസിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതിനല്‍കാനുളള നീക്കത്തിലാണ് ബന്ധുക്കള്‍.

സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ ചോദ്യചെയ്തതിന് ശേഷം വിട്ടയച്ചതില്‍ സംശയം ഉണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. റംസിയുടെ സ്വര്‍ണവും പണവും തട്ടിയെടുക്കാന്‍ കുട്ടുനില്‍ക്കുകയും ഗര്‍ഭചിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്യ്ത ഹാരിസിന്റെ അമ്മയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ടുവയ്ക്കുന്നു.

കൂടുതല്‍ ശാസ്ത്രിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിശ്രുത വരന്‍ ഹാരിസ് മുഹമ്മദിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. വരന്‍ ഹാരീസ് മുഹമ്മദില്‍ മാത്രം കേസ്സ് ഒതുക്കിതീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്നാണ് ആത്മഹത്യ ചെയ്ത റംസിയുടെ ബന്ധുക്കളുടെ പ്രധാന ആരോപണം. സിരിയല്‍ നടി ലക്ഷ്മി പ്രമോദിനെ ചോദ്യചെയ്യതതിന് ശേഷം വിട്ടയച്ചതില്‍ സംശയം ഉണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു

റംസിയുടെ സ്വര്‍ണവു പണവും തട്ടിയെടുക്കാന്‍ കുട്ടുനില്‍ക്കുകയും ഗര്‍ഭചിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്യ്ത ഹാരിസിന്റെ അമ്മയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. നിലവില്‍ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും ഇത് പ്രതികള്‍ക്ക് രക്ഷപെടാന്‍ വഴിഒരുക്കുമെന്നും ബന്ധുക്കള്‍ പറയുന്നു

അതേസമയം, ആത്മഹത്യ പ്രേരണ കുറ്റം, വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ച് പിഡിപ്പിച്ചു, നിര്‍ബന്ധിച്ച് ഗര്‍ഭചിദ്രം നടത്തി എന്നിക്കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്, കേസ് ദുര്‍ബലമാണെന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയെന്നും പൊലീസ് പറഞ്ഞു. ശാസ്ത്രിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സിരിയല്‍ നടി ലക്ഷമി പ്രമോദിനെ രണ്ട് ദിവസത്തിനകം വീണ്ടു ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ലക്ഷ്മി റംസിയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിച്ചുവരികയാണന്നും പൊലീസ് പറയുന്നു.

 

chandrika: