X
    Categories: crimeNews

ലിഫ്റ്റ് നല്‍കി വണ്ടിയില്‍ കയറ്റിയ യുവതിയെ ഹോട്ടലില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

ഷിംല: ഹിമാചല്‍ പ്രദേശിലെ കാംഗ്രയില്‍ യുവതിയെ ഏഴു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. വ്യാഴാഴ്ചയാണ് സംഭവം. വാഹനത്തില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് കയറ്റിയത്. ഫാമില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഹോട്ടലില്‍ കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചു. യുവതിയുടെ പരാതിയില്‍ ഗഗല്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. ഏഴു പേരെയും കാംഗ്ര പൊലീസ് അറസ്റ്റു ചെയ്തു. ഹോട്ടലുടമയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബനോയില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു യുവതി. ലിഫ്റ്റ് വാഗ്ദാനം ചെയ്‌തെത്തിയ ഏഴു പേര്‍ സാലോലിലെ ഒരു കോഴി ഫാമില്‍ കൊണ്ടുപോകുകയും അവിടെവെച്ച് പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി കാംഗ്ര ഡിഎസ്പി സുനില്‍ റാണ പറഞ്ഞു. മക്ലിയോഡ് ഗഞ്ചിലെ ഹോട്ടല്‍ ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതി വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 5 വര്‍ഷമായി ഭര്‍ത്താവില്‍നിന്ന് വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു.

web desk 3: