X
    Categories: keralaNews

പബ്ജി കളിച്ച് ‘കിളിപോയി’; ഉദുമയില്‍ അതിഥിത്തൊഴിലാളിയുടെ പരാക്രമം

ഉദുമ: പബ്ജി മൊബൈല്‍ ഗെയിം കളിച്ചു മനോനില തെറ്റിയ അതിഥിത്തൊഴിലാളി യുവാവ് ഉദുമ ടൗണില്‍ ഏറെ നേരം പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ ഉദുമ സഹകരണ ബാങ്കിനടുത്താണു സംഭവം. ഈ പ്രദേശത്തെ ഒരു ലോഡ്ജില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിയാണ് റോഡില്‍ ഇറങ്ങി പരാക്രമം കാട്ടിയത്.

റോഡിലൂടെ പോയ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തുകയും റോഡില്‍ കിടക്കുകയും ചെയ്ത യുവാവ് ടാങ്കര്‍ ലോറി തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചു. തുടര്‍ന്നു താക്കോല്‍ തട്ടിയെടുത്ത് ലോറി ഓടിച്ചു പോകാനും ശ്രമം നടത്തി. ഇതോടെ ടൗണില്‍ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. ഇതിനിടെ യുവാവിനെ പിടികൂടാന്‍ ശ്രമിച്ച നാട്ടുകാരെയും ഇയാള്‍ ആക്രമിച്ചു.

 

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: