X

സ്പാനിഷ് സൂപ്പര് കപ്പ്; റയലിന് തകര്‍പ്പന്‍ ജയം; ക്രിസ്റ്റ്യാനോക്ക് ചുവപ്പ് കാര്‍ഡ്

ബാഴ്‌സലോണ: സ്പാനിഷ് സൂപ്പര്‍ കപ്പിലെ ന്യൂകാമ്പില്‍ നടന്ന ആദ്യപാത മത്സരത്തില്‍ ബാഴ്‌സലോണക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ തകര്‍ത്തത്. മത്സരത്തില്‍ ക്രിറ്റിയാനോ റൊളാള്‍ഡോ ചുകപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയി.

49 ആം മിനിറ്റില്‍ ജെറാര്‍ഡ് പിക്വേയുടെ സെല്‍ഫ്‌ഗോളില്‍ റയല്‍ മുന്നിലെത്തി. 77 ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെസ്സി ഗോള്‍ മടക്കി. പകരക്കാരനായി എത്തിയ ക്രിസ്ത്യാനോ റൊണാള്‍ഡോയിലൂടെ 79 ആം മിനിറ്റില്‍ റയല്‍ മുന്നിട്ട് നിന്നു.   അസന്‍സിയോ നല്‍കിയ മനോഹര ഗോളിലൂടെ തകര്‍പ്പന്‍ ജയവുമായി റയല്‍ ജയിച്ചു കയറുകയായിരുന്നു. ബുധനാഴ്ചയാണ് രണ്ടാം പാദ മത്സരം.

നെയ്മറിനു പകരം ഡെലഫൗ, മെസ്സിക്കും സുവാരസിനുമൊപ്പം ആക്രമണം നയിക്കുന്ന രീതിയിലായിരുന്നു ബാഴ്‌സ ഇറങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചില്‍ ഇരുത്തി ആയിരുന്നു സൂപ്പര്‍കപ്പ് ആദ്യ പാദത്തിന് സിദാന്‍ തന്റെ സംഘത്തെ ഇറങ്ങിയത്. രണ്ടാം പകുതിയില്‍ പിക്വെയുടെ ഓണ്‍ ഗോള്‍ റയലിനു ലീഡ് നേടിക്കൊടുത്തതോടെ ചൂടു പിടിച്ച കളിയിലേക്ക് 58ാം മിനുട്ടില്‍ പകരക്കാരനായി റൊണാള്‍ഡോയും എത്തി. അതിനു ശേഷമായിരുന്നു വിവാദ തീരുമാനങ്ങള്‍ ഉണ്ടായത്.

76ാം മിനുട്ടില്‍ മാഡ്രിഡ് ഗോള്‍ കീപ്പര്‍ നവാസ് സുവാരസിനെ വീഴ്ത്തിയതിന് നല്‍കിയ പെനാള്‍ട്ടിയാണ് ആദ്യ വിവാദം. സുവാരസിന്റേത് പെനാള്‍ട്ടിക്കു വേണ്ടിയുള്ള ഡൈവ് ആയിരുന്നു എന്ന് റീപ്ലേയില്‍ വ്യക്തമാവുക ആയിരുന്നു. എന്നാല്‍ ആ തീരുമാനത്തില്‍ കിട്ടിയ പെനാള്‍ട്ടി അനായാസം ലക്ഷ്യത്തിലെത്തിച്ച് മെസ്സി സ്‌കോര്‍ 11 എന്നാക്കി. 80ാം മിനിട്ടില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ മുന്നേറിയ റയല്‍ മാഡ്രിഡിനെ ഒന്നാംതരം സ്‌െ്രെടക്കിലൂടെ റൊണാള്‍ഡോ വീണ്ടും മുന്നിലെത്തിച്ചു.

എന്നാല്‍ ഗോളിനു ശേഷം ജേഴ്‌സിയൂരി ആഹ്ലാദ പ്രകടനം നടത്തിയ റൊണാള്‍ഡോ മഞ്ഞ കാര്‍ഡ് വാങ്ങി. അതിനു തൊട്ടടുത്ത നിമിഷം നടന്ന മറ്റൊരു റയല്‍ നീക്കത്തിനൊടുവില്‍ പെനാള്‍ട്ടി ബോക്‌സില്‍ വീണ റൊണാള്‍ഡോയ്ക്ക് ഡൈവ് എന്നാരോപിച്ച് റഫറി രണ്ടാം മഞ്ഞ കാര്‍ഡും നല്‍കി മാര്‍ച്ചിംഗ് ഓര്‍ഡര്‍ കൊടുത്തു.

പത്തുപേരായി ചുരുങ്ങിയെങ്കിലും റയല്‍ പ്രതിരോധം ഭേദിച്ച് സമനില ഗോള്‍ നേടാന്‍ ബാഴ്‌സയ്ക്കായില്ല. അതേ സമയം മറ്റൊരു കൗണ്ടര്‍ അറ്റാക്കിലൂടെ അസന്‍സിയോ റയലിനു വേണ്ടി വലകുലുക്കി സ്‌കോര്‍ 31 എന്നാക്കി. സൂപ്പര്‍ കപ്പ് രണ്ടാം പാദ മത്സരം ബുധനാഴ്ച റയല്‍ മാഡ്രിഡിന്റെ തട്ടകത്തില്‍ വെച്ച് നടക്കും

chandrika: